Breaking News

മയക്കുഗുളിക കൊടുത്ത് മയക്കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.

Criminalകൊടകര : പാന്‍പരാഗില്‍ മയക്കുഗുളിക കൊടുത്ത് മയക്കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പിടികിട്ടാപ്പുള്ളി പത്തുവര്‍ഷത്തിനുശേഷം അറസ്റ്റിലായി. 2003ല്‍ കാരൂരുള്ള രാജേഷെന്നയാളെ കൊടകര വച്ച് മയക്കികിടത്തി കഴുത്തിലെ രണ്ടരപവന്‍ സ്വര്‍ണ്ണമാലയും ഒന്നരപവന്‍ കൈചെയിനും 12000 രൂപയും കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായത്.  മറ്റത്തൂര്‍ ഇത്തുപ്പാടം ഇല്ലത്തുപറമ്പില്‍ വീട്ടില്‍ സന്തോഷ് (32) എന്നയാളാണ് കൊടകര പൊലീസിന്റെ പിടിയിലായത്.

വടക്കാഞ്ചേരിയില്‍ മുന്‍ ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസിലും ഭാര്യക്ക് ചെലവിനു കൊടുക്കാത്ത കേസിലും പാലക്കാട് കസ്ബ സ്റ്റേഷനില്‍ സ്പിരിറ്റ് കടത്തിയ കേസിലും പ്രതിയാണ് സന്തോഷ്.

കൊടകര എസ്.ഐ. എം.എസ്. വര്‍ഗ്ഗീസ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സി.കെ. സുരേഷ്, കെ.സി. ഗോകുലന്‍ എന്നിവര്‍ ചേര്‍ന്നാണ് വടക്കാഞ്ചേരിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. ഈ കേസിലെ മൂന്നാം പ്രതി ഷൈബി എന്നയാളെ വെള്ളിക്കുളങ്ങരയില്‍ നിന്നും കഴിഞ്ഞ വര്‍ഷം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒന്നാം പ്രതി കോപ്ലിപ്പാടം ഹരി എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!