Breaking News

നെല്ലായി സെന്റ്‌ മേരീസ്‌ പള്ളിയില്‍ മതബോധന ദിനാഘോഷം നടത്തി.

KDA Nellayi Stനെല്ലായി : നെല്ലായി സെന്റ്‌ മേരീസ്‌ പള്ളിയില്‍ മതബോധന ദിനാഘോഷം നടത്തി. ഫൊറോന മതബോധന ഡയറക്‌ടര്‍ ഫാ. ജോസഫ്‌ ഗോപുരം ഉദ്‌ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ വികാരി ഫാ. ബെന്നി കരിമാലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ ജേതാവും മുന്‍ പ്രധാന അദ്ധ്യാപകഌമായ ജോസ്‌ ജെ. കാളന്‍ മാസ്റ്ററെയും മതബോധന മുന്‍ അദ്ധ്യാപകരെയും ആദരിച്ചു. എം.ഒ. ജോണ്‍, ജോര്‍ജ്ജ്‌ ജേക്കബ്‌, സി.ടി. റോബിന്‍സ്‌, ബ്ര. യോഹാന്‍, എ.എ.ദേവസ്സി, പി.പി. ഡേവീസ്‌, ഓജസ്സ്‌ ചാക്കോ, ജോസ്‌ ജെ. കാളന്‍, കെ.കെ.ജേക്കബ്‌, കെ.എം. അന്തോണി കുട്ടി മാസ്റ്റര്‍, എം.ആര്‍. റപ്പായി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!