Breaking News

കൊളത്തൂർ പാടം വീണ്ടും ഹരിതാഭമാകുന്നു.

 KOLATHURകൊളത്തൂർ പാടത്തു വിത്തിടുന്ന  എൽ എ പ്രൊ. സി. രവീന്ദ്രനാഥ്.

കൊടകര: “പണിയെടുക്കുന്ന കർഷകനെ സഹായിക്കുക എന്നുള്ളത് സമൂഹത്തിന്റെ കടമയാണ്. അതുപോലെ തന്നെ അവരെ സാമ്പത്തികമായി സഹായിക്കുക എന്നുള്ളത് ഭരണകൂടത്തിന്റെയും” എം എൽ എ പ്രൊ. സി. രവീന്ദ്രനാഥ്. തരിശായി കിടന്നിരുന്ന കൊളത്തൂർ പാടശേഹരങ്ങളിൽ കൃഷി ഇറക്കുന്നതിന്റെ വിത്തിടൽ നിർവഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ. പ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ജി. ശങ്കരനാരായണന്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രേഖ നാരായണന്‍ കുട്ടി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ നന്ദിനി രമേശന്‍, ടി.ആര്‍. ലാലു, കേരള കര്‍ഷക സംഘം ഏരിയ സെക്രട്ടറി കെ.എന്‍. ഹരി, പ്രാഗ്രാം കോഓര്‍ഡിനേറ്റര്‍ സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദേവസ്യ ഇഞ്ചക്കുണ്ട്

മറ്റത്തൂർ ഡോട്ട് ഇൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!