Breaking News

കൊടകര ടൗണില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു.

sivadasan 36 copyകൊടകര: ബൈക്ക് മോഷ്ടിച്ചയാളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ വൈലാംന്ത്ര വലിയപറമ്പില് ശിവദാസനെയാണ്(36) പിടികൂടിയത്. ജൂലൈ 3ന് കൊടകര ടൗണില് നിന്നാണ് ശിവദാസന് ബൈക്ക് മോഷ്ടിച്ചത്. കൊടകര കെ.സി.വി. ചാനലിന്റേതായിരുന്നു ബൈക്ക്.

മോഷ്ടിച്ച ബൈക്കില് കറങ്ങി നടക്കുന്നതിനിടെ തൃശൂര് ട്രാഫിക് പോലീസ് വാഹന പരിശോധനയ്ക്കിടെ ശിവദാസനെ പിടികൂടിയിരുന്നു. പോലീസ് പിടികൂടിയപ്പോള് ബൈക്കിന്റെ രേഖകളൊന്നും ശിവദാസന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതിനാല് പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം രേഖകള് ഹാജരാക്കാന് ആവശ്യപ്പെട്ട് ശിവദാസനെ വിട്ടയച്ചിരുന്നു.

ശിവദാസന് രേഖകള് ഹാജരാക്കാത്തതിനെ തുടര്ന്ന് ബൈക്കിന്റെ ആര് .സി. ഓണര്ക്കെതിരെ ട്രാഫിക് പോലീസ് നോട്ടീസ് അയച്ചു. ബൈക്ക് കൊടകരയില് നിന്നും മോഷണം പോയ സംഭവത്തില് പരാതിയെ തുടര്ന്ന് കൊടകര പോലീസ് കേസെടുത്തിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ശിവദാസന് പിടിയിലാകുന്നത്. കൊടകര പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്നായിരുന്നു അറസ്റ്റ്. ശിവദാസന്റെ പേരില് വെളളിക്കുളങ്ങര സ്റ്റേഷനില് അടിപിടി കേസ് നിലവിലുണ്ട്. അറസ്റ്റു ചെയ്ത ശിവദാസനെ കോടതിയില് ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!