Breaking News

ജില്ലാ കരാത്തെ ചാമ്പ്യന്‍ഷിപ്പ്‌ കോടാലിയില്‍

കൊടകര:ജില്ലാ കരാത്തെ ചാമ്പ്യന്‍ഷിപ്പ്‌ 9,10 തീയതികളില്‍ കോടാലി ധര്‍മശാസ്‌താ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.9 ന്‌ രാവിലെ 9.30 ന്‌ സാംസ്‌കാരികഘോഷയാത്രയോടെ പരിപാടികള്‍ക്ക്‌ തുടക്കമാകും. 10.30 ന്‌ അജിതാബീഗം ഐ.പി.എസ്‌ ഉദ്‌ഘാടനം ചെയ്യും.ബാബു എം.പാലിശ്ശേരി എം.എല്‍.എ അധ്യക്ഷത വഹിക്കും.മത്സരത്തില്‍ 75 വിഭാഗങ്ങളിലായി 500 ല്‍പ്പരം കുട്ടികള്‍ പങ്കെടുക്കും.10 ന്‌ നടക്കുന്ന സമാപനസമ്മേളനം സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദുശിവദാസന്‍ അധ്യക്ഷത വഹിക്കും.ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.സി.ശ്രീകുമാര്‍ സമ്മാനദാനം നടത്തും.ജില്ലാകരാത്തെ അസോസിയേഷന്‍ സെക്രട്ടറി പി.പി.രാജന്‍,ജോ.സെക്രട്ടറി പി.ബി.ബിനോയ്‌,ട്രഷറര്‍ സി.കെ.ഷാജിലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!