Breaking News

ആറേശ്വരം ഷഷ്ഠിക്ക് കൊടികയറി : ഷഷ്ഠി ഈ വരുന്ന ശനിയാഴ്ച.

Aareswaram templeകൊടകര : മധ്യകേരളത്തിലെ സ്ത്രികളുടെ   ശബരിമല എന്നു വിശേഷിപ്പിക്കുന്ന മറ്റത്തൂർ വാസുപുരം ആറേശ്വരം ധർമശാസ്്താക്ഷേത്രത്തിലെ ഷഷ്ഠിമോഹ്ത്സവത്തോടനബന്ധിച്ച് കാവടിസംഘങ്ങളുടെ ആസ്ഥാനങ്ങളിൽ കൊടിയേറ്റം നടന്നു. 16 നാണ് ഷഷ്ഠി ആഘോഷം.

ഇക്കുറി വൃശ്ചികം ഒന്നിനുതന്നെ ഷഷ്ഠി വന്നതിനാല് അന്നേദിവസം ശബരിമലദർശനത്തിനുള്ള മുദ്രയണിയാനും ക്ഷേത്രസന്നിധിയിലെ പുനർജനി നൂഴ്ന്ന് പാപമുക്തിനേടാനുമായി നിരവധി ഭക്തർ കുന്നിന്മുകളിലുള്ള ഈ കാനനക്ഷേത്രത്തിലെത്തും.

Punarjaniഷഷ്ഠിദിവസം രാവിലെ 4 ന് നടതുറക്കും. തുടർന്ന് അഭിഷേകം, നിവേദ്യം, ഗണപതിഹോമം, വിശേഷാൽ പൂജകൾ , ശാസ്താപാട്ട്, കാവടിയാട്ടം എന്നിവയുണ്ടാകും. രാവിലെ 8.30 ന് സെറ്റുകൾ അതാതുകേന്ദ്രങ്ങളിൽ നിന്നും തുടങ്ങും. ഉച്ചക്ക് 12 മണിയോടെ കാവടിസംഘങ്ങൾ ക്ഷേത്രത്തിലെത്തും.

ഇത്തുപ്പാടംദേശം, ആറേശ്വരം, വാസുപുരംടൗണ്‍ , വടക്കുംമുറിവീട്ടിച്ചോട്, മൂലംകുടം സമുദായം, ഇത്തുപ്പാടം യുവജനസംഘം, ഇത്തുപ്പാടം വടക്കുംമുറി, പാപ്പാളിപ്പാടം എന്നീ കാവിസംഘങ്ങൾ ആഘോഷത്തിൽ പങ്കാളികളാകും. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി അഴകത്ത് ത്രിവിക്രമൻ നമ്പൂതിരി, മേൽശാന്തി കുഴിയേലി പരമേശ്വരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. പത്രസമ്മേളനത്തിൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട് വി.കെ.സുബ്രഹ്മണ്യന് , സെക്രട്ടറി സജയൻ എന്നിവർ പങ്കെടുത്തു.IMG_2492 copy

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!