Breaking News

ദുബായിൽ കൊടകരക്കാരുടെ ഓണാഘോഷം.

Kdk Onam@Dubaiദുബായ് : യു .എ .ഇ യിലെ  പ്രവാസികളായ കൊടകരക്കാരുടെ ഓണാഘോഷം  ദുബായിൽ കരാമായിലെ വൈഡ് റേഞ്ച് ഹോട്ടലിൽ നടന്നു.  കാലത്ത് 10 മണിക്ക് പൂക്കളം ഇട്ടുകൊണ്ട്‌ ആര്പ്പുവിളികളോടെ ആഘോഷങ്ങൾ ആരംഭിച്ചു . പ്രവാസികളായ നിരവധി കൊടകരക്കാർ ഓണാഘോഷത്തിൽ പങ്കെടുക്കുകയും, വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറുകയും ഉണ്ടായി.
അതിൽ മുഖ്യമായി, ഓണപ്പാട്ട്, ചിന്തു പാട്ട് , ഡാൻസ്, കവിത, കാളകളി എന്നിവയും , കൂടാതെ നിരവധി സമ്മാനങ്ങളും ഇതോടനുബന്ധിച്ച് നല്കുകയും ഉണ്ടായി. ഉച്ചയ്ക്ക്  വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായി.  കൊടകരക്കാർക്ക് വ്യത്യസ്ത അനുഭവം നല്കിയ ഓണാഘോഷത്തിനു വൈകിട്ട് 4 നാലുമണിയോടെ തിരശീല വീണു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!