Breaking News

സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കാനൊരുങ്ങി മറ്റത്തൂര്‍ .

Mattathurമറ്റത്തൂർ : മറ്റത്തൂര്‍ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത്‌  പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. മറ്റത്തൂര്‍ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കളേയും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവര്‍ ഇല്ലാത്ത സ്ഥിതിയിലേക്ക്‌ ഗ്രാമ പഞ്ചായത്തിനെ മാറ്റുന്നതിഌം 2013 ഡിസംബര്‍ 31 നോട്‌കൂടി പഞ്ചായത്തിനെ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്‌ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണ സമിതി രൂപം കൊടുത്തു.

പഞ്ചായത്ത്‌ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ 17 ന്‌ എല്ലാ വാര്‍ഡുകളിലും വാര്‍ഡ്‌ സമിതി രൂപികരിക്കുന്നതിഌം 24 ന്‌ ഒരു സര്‍വ്വേയിലൂടെ അര്‍ഹരായ പെന്‍ഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ അപേഷകളും രേഖകളും സമാഹരിച്ച്‌ പഞ്ചായത്തില്‍ നല്‍കുന്നതിഌം ആയത്‌ അന്വേക്ഷണ ഉദ്ദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിച്ച്‌ ഡിസംബര്‍ 30 ഓടുകൂടി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ്‌ ക്ഷേമകാര്യ സമിതിയുടേയും പഞ്ചായത്ത്‌ ഭരണ സമിതിയുടേയും അംഗീകാരത്തിഌ വിധേയമാക്കി സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിഌമാണ്‌ ലക്ഷ്യമിടുന്നത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!