കൊടകര. കോടാലി ഡ്രൈവേർസ് വെൽഫെയർ ട്രസ്റ്റും തൃശൂർ അശ്വനി ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കോടാലി എസ്.എൻ.വിധ്യാമന്ദിർ സ്കൂളിൽ നടക്കും.
ജനറൽ മെഡിസിൻ,ഇ.എൻ.ടി, ന്യുറോ, കാർഡിയോളജി, ത്വക്, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലാണ് സൗജന്യ പരിശോധനയും ചികിൽസാനിർണയവും നടത്തുന്നത്. പരിപാടിയുടെ ഉൽഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി.സി.ശ്രീകുമാർ നിർവഹിക്കും. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസൻ അദ്ധ്യക്ഷത വഹിക്കും.