കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മലയാള സിനിമയില്‍ മെഗാഹിറ്റുകളുടെ തോഴന് ദിലീപ് തന്നെയാണ്. 2010ല്‍ ബോഡിഗാര്‍ഡും മേരിക്കുണ്ടൊരു കുഞ്ഞാടും. 2011ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സും ചൈനാ ടൌണും. 2012ല്‍ മായാ മോഹിനിയും മൈ ബോസും. ഈ വര്‍ഷമോ? അതേ, ഈ വര്‍ഷവും മെഗാഹിറ്റുകള്‍ തീര്‍ത്തത് ദിലീപ് തന്നെ. മറ്റ് സൂപ്പര്‍താരങ്ങള്‍ ഒരു ഹിറ്റിനായി ബുദ്ധിമുട്ടിയപ്പോള്‍ തുടര്‍ച്ചയായി വമ്പന്‍ വിജയങ്ങള്‍ തീര്‍ത്ത് എതിരാളികളില്ലാത്ത താരമായി ദിലീപ് മാറിയിരിക്കുകയാണ്.
ദിലീപിന് ഇപ്പോള്‍ രണ്ടരക്കോടി രൂപയാണ് പ്രതിഫലമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ ചിത്രമായ സത്യസായി ബാബയ്ക്ക് വേണ്ടി ഏഴുകോടി രൂപയിലധികമാണ് ദിലീപ് കൈപ്പറ്റിയതെന്നാണ് വിവരം.