Breaking News

ഫോട്ടോഗ്രാഫേഴ്‌സ്‌ ജില്ലാസമ്മേളനം കൊടകരയില്‍

AKPA Logo for Webകൊടകര:ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാസമ്മേളനം 25, 26, 27 തീയതികളില്‍ കൊടകരയില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ന്‌ ഫാഷന്‍ ഫോട്ടോഗ്രാഫി ക്ലാസ്‌ പുതുക്കാട്‌ ഹോളിഡേപാര്‍ക്കില്‍ രാവിലെ 9 ന്‌ ജനീഷ്‌ പാമ്പൂര്‍ ഉദ്‌ഘാടനം ചെയ്യും. കെ.എ.അജീഷ്‌ അധ്യക്ഷത വഹിക്കും. ആന്‍സന്‍ ആന്റണി ക്ലാസെടുക്കും. വൈകീട്ട്‌ 3 ന്‌ പതാക പ്രയാണം നടക്കും. 26 ന്‌ കൊടകര പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9 ന്‌ നടക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം കൊടകര സി.ഐ.കെ.സുമേഷ്‌ ഉദ്‌ഘാടനം ചെയ്യും. 10 ന്‌ നടക്കുന്ന ട്രഡ്‌ഫെയര്‍ ഉദ്‌ഘാടനം കൊടകര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ നിര്‍വഹിക്കും. വൈകീട്ട്‌ 2.30 ന്‌ നടക്കുന്ന പൊതുസമ്മേളനം കെ.പി.ധനപാലന്‍ എം.പി ഉദ്‌ഘാടനംചെയ്യും. കെ.എ.അജീഷ്‌ അധ്യക്ഷത വഹിക്കും. എം.ജി.രാജു ആമുഖപ്രഭാഷണം നടത്തും.

ഫോട്ടോഗ്രാഫി അവാര്‍ഡ്‌ദാനം ബി.ഡി.ദേവസി എം.എല്‍.എയും വിദ്യാഭ്യാസ അവാര്‍ഡ്‌ദാനം സി.രവീന്ദ്രനാഥ്‌ എം.എല്‍.എ യും നിര്‍വഹിക്കും. ഫോട്ടോഗ്രാഫി ദി ഇയര്‍ അവാര്‍ഡ്‌ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എയും ദേശീയഅധ്യാപകജേതാവിനെ ആദരിക്കല്‍ വിനോദ്‌ മുരിയാടും നിര്‍വഹിക്കും. മേഖല ഫുട്‌ബോള്‍മത്സര അവാര്‍ഡ്‌ദാനം വിജയന്‍ മാറാഞ്ചേരിയും ജീവകാരുണ്യപ്രവര്‍ത്തനോദ്‌ഘാടനം പഞ്ചായത്തംഗം കെ.ആര്‍.സോമഌം നിര്‍വഹിക്കും. 27 ന്‌ രാവിലെ 10 ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനപ്രസിഡണ്ട്‌ എം.ജി.രാജു ഉദ്‌ഘാടനം ചെയ്യും. കെ.എ.അജീഷ്‌ അധ്യക്ഷത വഹിക്കും.14 മേഖലകളില്‍ നിന്നായി 160 പ്രതിനിധികള്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!