Breaking News

അപ്പോളോ ടയേഴ്‌സിഌ മുന്നില്‍ 24 മണിക്കൂര്‍ സത്യാഗ്രഹസമരം നടത്തി.

KDA Appolo 24Hr  Strickകൊടകര : ശമ്പള വര്‍ദ്ധനവിന്റെ കാലാവധി കഴിഞ്ഞ്‌ മൂന്ന്‌ മാസമായിട്ടും എഗ്രിമെന്റ്‌ ഒപ്പു വയ്‌ക്കാത്ത അപ്പോളൊ ടയേഴ്‌സ്‌ മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ സംയുക്ത യൂണിയഌകളുടെ ആഭിമുഖ്യത്തില്‍ കമ്പനിപടിക്കല്‍ രാപ്പകല്‍ സത്യാഗ്രഹസമരം നടത്തി.

സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. നഗരേഷ്‌ സമരം ഉദ്‌ഘാടനം ചെയ്‌തു. അപ്പോളൊ ടയേഴ്‌സ്‌ യൂണിയന്‍ ഭാരവാഹികളായ സി.രാജീവ്‌ (സി.ഐ.ടി.യു.), കെ.ജെ. ജോയ്‌ (ഐ.എന്‍.ടി.യു.സി.), ടി.സി. സേതുമാധവന്‍ (ബി.എം.എസ്‌.), ബേബി വര്‍ഗ്ഗീസ്‌ (എ.ടി.ഡബ്ല്യു.എം.) എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!