Breaking News

കൊടകര കുന്നത്യക്കോവില്‍ ക്ഷേത്രങ്ങള്‍ (സുബ്രമഹ്ണ്യന്‍, ശിവന്‍, വിഷ്‌ണു)

KunnathruKovilTempleShivaTempleVishnuTemple

കൊടകര ജംഗ്‌ഷനില്‍നിന്നും ഉദ്ദേശം 1 കിലോമീറ്റര്‍ വടക്കുഭാഗത്ത് കുന്നത്യക്കോവില്‍ കുന്നിന്റെ ഏറ്റവും മുകളില്‍ സുബ്രമഹ്ണ്യക്ഷേത്രവും സുബ്രമഹ്ണ്യക്ഷേത്രത്തിന്റെ പിന്‍ വശത്ത് കിഴക്കുഭാഗത്ത് ശ്രീ മഹാദേവന്റെ  ക്ഷേത്രവും , ശിവ ക്ഷേത്രത്തിന്റെ താഴെ   കിഴക്ക് ഭാഗത്ത് വിഷ്‌ണുക്ഷേത്രവും സ്ഥിതിചെയ്യുന്നു.

കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന കുന്നത്യക്കോവില്‍ സുബ്രമഹ്ണ്യക്ഷേത്രം വ്യശ്ചികമാസത്തിലെ സ്‌കന്ദഷഷ്‌ഠി ആഘോഷങ്ങളുടെ പേരില്‍ വളരെയധികം പ്രസിദ്ധമാണ്.ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുത്തു മടങ്ങുന്ന പൂനിലാര്‍ക്കാവ് ഭഗവതിയും    ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയും കൂടി ആ ദിവസം മുഴുവനും കുന്നത്യക്കോവില്‍ ശിവക്ഷേത്രത്തില്‍ ചിലവഴിച്ചു മടങ്ങുന്ന പതിവുണ്ട്. കുന്നത്യക്കോവില്‍ ക്ഷേത്രങ്ങള്‍ വ്യശ്ചികമാസത്തിലെ സ്‌കന്ദഷഷ്‌ഠി ആഘോഷങ്ങളുടെ പേരില്‍ വളരെയധികം പ്രസിദ്ധമാണ്. ശിവക്ഷേത്രത്തിനു താഴെ സ്ഥിതി ചെയ്യുന്ന വിഷ്ണുക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ അഷ്‌ടമിരോഹിണിയും വ്യശ്ചികമാസത്തിലെ ദ്വാദശിയും വിശേഷദിവസങ്ങളാണ്.  ക്ഷേത്രമതിലകത്ത്  പരശുരാമന്‍ കിടക്കാന്‍ ഉപയോഗിച്ച ഒറ്റപ്പാളി കല്ലും, തലയ്‌ക്കു വച്ചിരുന്ന ഉരുളന്‍ കല്ലും ഇന്നുമുണ്ട്.പൂനിലാർകാവ് ദേവസ്വതിന്ടെ കീഴിലാണ് ഇപ്പോൾ ഈ ക്ഷേത്രം.

Website :www.poonilarkavudevaswom.com

Poonilarkavu Devaswom
Kavil, Kodakara.P.O
Pin-680684
Phone: 0480-2723504

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!