Breaking News

ഒരിക്കലും തീരാത്ത യാത്ര.

KsrtcBangaloreഅഞ്ചു വര്ഷം മുന്‍പ് ബാംഗ്ലൂര്‍ എത്തിയത് ഇരിഞ്ഞാലക്കുടയില്‍ നിന്ന് കല്ലടയില്‍ .ഒഴിവു ദിവസങ്ങള്‍ നാട്ടില്‍ പോകാന്‍ ചെലവ് കുറഞ്ഞ മാര്‍ഗം അന്വേഷിച്ചപ്പോള്‍ സുഹൃത്തുകള്‍ പറഞ്ഞത് ട്രെയിന്‍ .അത് കിട്ടില്ല എന്ന് നോക്കിയപ്പോള്‍ മനസിലായി. പിന്നെ എല്ലാവര്ക്കും അറിയുന്നത് രാജഹംസയും ഐരവതും. അങ്ങനെ രാജഹംസയില്‍ പോയി തുടങ്ങി. ഫുഡ്‌ അടിക്കാന്‍ ഉട്ടായിത്താ എന്നാ ഹോട്ടലില്‍ നിര്‍ത്തിയപ്പോള്‍ ആണ് നമ്മുടെ ഡിലക്സ്, എ സി ബസുകള്‍ കാണുന്നത്. ഇത് എവിടെ നിന്ന് വരുന്നു, എങ്ങനെ ബുക്ക്‌ ചെയാം എന്ന് ഒരു പിടിയും ഇല്ല. അങ്ങനെ നെറ്റില്‍ തപ്പിയപ്പോള്‍ ആണ് KSRTC ബ്ലോഗ്‌ കണ്ടത്. അതില്‍ നോക്കിയപ്പോള്‍ ആണ് നമ്മുടെ വണ്ടികളുടെ ഒരു കിടപ്പ് വശം മനസിലായത്. അങ്ങനെ നമ്മുടെ ഓണ്‍ലൈന്‍ സൈറ്റില്‍ പോയി ബുക്ക്‌ ചെയ്തു.തൃശൂര്‍ എ സി ബസില്‍  .ആദ്യത്തെ യാത്ര മടിവാലയില്‍ നിന്ന്. ബസില്‍ കയറിയപ്പോള്‍ മലയാളം പാട്ട് …

അല്ലിയാമ്പല്‍ കടവില്‍ നിന്നരക്കു വെള്ളം….

വളരെ സന്തോഷം തോന്നി. അത് വരെ നമ്മുടെ നാട്ടിലെ KSRTC yil മാത്രമേ ഞാന്‍ യാത്ര ചെയ്തിട്ടുള്ളൂ. KSRTC ഒരു സംഭവം ആണല്ലോ എന്ന് കരുതി സന്തോഷിച്ചു. പിന്നെ സ്ഥിരം അതില്‍ തന്നെ ആയി യാത്ര. തണുപ്പ് കാലത്ത് ബാംഗ്ലൂര്‍ എത്തുമ്പോഴേക്കും ആളുകള്‍ ഒക്കെ തണുത്തു വിറച്ചു ഐസ് ആയി കാണും. freezer എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. വിവാഹം കഴിഞ്ഞു ഭാര്യയുമൊത് ബാംഗ്ലൂര്‍ വന്നത് എ സി ബസില്‍ ആയിരുന്നു. പുള്ളികാരിക്ക് തണുപ്പ് സഹിക്കാന്‍ വയ്യാതെ പാലക്കാട്‌ വച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. അതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു രസം :
. എന്നാലും അതിലെ യാത്ര ഇഷ്ട്ടപെട്ടിരുന്നു.

ശനിയാഴ്ച എനിക്ക് ഹാഫ് ഡേ ആണ് .അത് കൊണ്ട് സമയം പാഴാക്കാന്‍ ഇല്ലാതെ നാട്ടില്‍ എത്തണം. ഒരു ദിവസത്തേക്ക് നാട്ടില്‍ പോകുമ്പോള്‍ സമയം ലാഭിക്കാന്‍ പറ്റുന്ന ബസ്‌ എന്നാ നിലക്കാണ് ഗരുടയില്‍ യാത്ര ചെയ്തു തുടങ്ങിയത്. 1.20 nu തൃശൂര്‍ എത്തും.എറ്റവും ചുരുങ്ങിയ സമയം കൊണ്ട് നാട്ടില്‍ എത്തുന്ന ഒരേ ഒരു ബസ്‌ ആണ് ഇത്.ഗുരുവായൂര്‍ ഡിലക്സിലും ഒരു പാട് തവണ യാത്ര ചെയ്തിട്ടുണ്ട് .എ സി ബസിന്റെ അവസാന യാത്രയിലും ഞാന്‍ ഉണ്ടായിരുന്നു .അന്ന് എ സി മാത്രം ഉണ്ടായിരുന്നില്ല പിന്നെ തിരുവല്ലയിലും , കൊട്ടാരക്കരയിലും തൃശൂര്‍ എക്സ്പ്രേസ്സുകള്‍ .അതിലും യാത്രകള്‍.ബസ്‌ ചാര്‍ജ് കൂടുന്നതിന് മുന്‍പ് വെറും 250 രൂപയ്ക്കു തൃശൂര്‍ എത്താമായിരുന്നു.അങ്ങനെ KSRTC ബാംഗ്ലൂര്‍ യാത്രകള്‍ അഞ്ചു വര്ഷം ആയിരിക്കുന്നു.ആ യാത്ര ഇന്നും തുടരുന്നു .
ഒരിക്കലും തീരാത്ത യാത്ര
Zabaron ki zindagi jo kabhi nahi khadam ho jate hai
ശംഭോ മഹാദേവാ….

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!