Breaking News

കൊടകര ബിവറേജ്‌ ഷോപ്പ്‌ കുത്തിപ്പൊളിച്ച കേസില്‍ തെളിവെടുപ്പ്‌ നടത്തി.

KDA Bivarege Prathikalകൊടകര ബിവറേജ്‌ ഷോപ്പ്‌ കുത്തിപ്പൊളിച്ച്‌ മോഷണ ശ്രമം നടത്തിയ അക്‌ബര്‍ ഭാഷ, മുഹമ്മദ്‌ യാക്കൂബ്‌

കൊടകര : ബിവറേജ്‌ ഷോപ്പ്‌ കുത്തിപ്പൊളിച്ച്‌ മോഷണശ്രമം നടത്തിയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്തി. തമിഴ്‌നാട്ടുകാരായ അക്‌ബര്‍ ഭാഷ (45), മുഹമ്മദ്‌ യാക്കൂബ്‌ (46) എന്നിവരെയാണ്‌ കൊടകര എസ്‌.ഐ. എം.എസ്‌. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന്‌ തെളിവെടുപ്പ്‌ നടത്തിയത്‌. സംശയാസ്‌പതമായ സാഹചര്യത്തില്‍ മലപ്പുറം കരുവാരക്കുണ്ട്‌ പൊലീസാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌തതില്‍ വിവിധ പൊലീസ്‌ സ്റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തിയ വിവരം പ്രതികള്‍ സമ്മതിച്ചത്‌.

OLYMPUS DIGITAL CAMERA28-6-2013 തിയ്യതി രാത്രി കൊടകര ബിവറേജിന്റെ ചുമര്‍ കുത്തിത്തുറന്ന്‌ മോഷ്‌ടിക്കാന്‍ ശ്രമം നടത്തുകയും ഷോപ്പിലെ അലമാര തുറക്കാന്‍ കഴിയാതെ മടങ്ങി പോവുകയും ചെയ്‌തു. ഈ കേസിലേക്ക്‌ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൊടകര പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ തെളിവെടുപ്പിനായി കൊണ്ടുവന്നത്‌. രാത്രികാലങ്ങളില്‍ ബൈക്കില്‍ ഹൈവേയിലൂടെ സഞ്ചരിച്ച്‌ റോഡരികിലുള്ള കടകള്‍ കുത്തിപ്പൊളിച്ച്‌ മോഷ്‌ടിക്കുകയാണ്‌ ഇവരുടെ പതിവ്‌. ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്‌, കൊണ്ടോട്ടി, മഞ്ചേരി, അടിമാലി, തുടങ്ങിയ സ്റ്റേഷഌകളില്‍ വിവിധ കടകള്‍ കുത്തിപ്പൊളിച്ച്‌ മോഷണം നടത്തിയതിന്‌ കേസുകള്‍ ഉണ്ട്‌. തെളിവെടുപ്പിഌശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ ചെയ്‌തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!