Breaking News

ഭാരതീയ സംസ്കാരം നിലനിൽക്കേണ്ടത് ലോകത്തിന്റെ ആവശ്യം : സ്വാമി ഉദിത് ചൈതന്യ

uditകൊടകര. സനാതനമായ ഭാരതീയ സംസ്കാരത്തിലേക്ക് ഇന്ന് ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണെന്നും ശാസ്ത്രീയവും സമഗ്രവുമായ ഹിന്ദു സംസ്കാരം നില നിൽക്കേണ്ടത് ലോകത്തിന്റെ തന്നെ ആവശ്യമായി തീർന്നിരിക്കുകയാണെന്നും സ്വാമി ഉദിത് ചൈതന്യ ഉൽഭോധിപ്പിച്ചു . തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ ജനുവരി 14 മുതൽ ഇരുപതു വരെ നടക്കുന്ന വിശ്വരൂപം ഭാഗവതത്തിന്റെ കൊടകര മേഖലാ ഭക്തജന സംഗമത്തോടനുബന്ധിച്ച്  നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക്‌ സ്കൂളിൽ അനുഗ്രഹ പ്രഭാക്ഷണം നടത്തുകയായിരുന്നു സ്വാമിജി.
സ്കൂളിലെത്തിയ സ്വാമിജിയെ മാനേജർ കെ.വിജയൻ, കൊടകര മേഖലാ ഭക്തജന സംഗമം ചെയർമാൻ കെ.ആര.ദിനേശൻ, കണ്‍വീനർ എം.സുനിൽകുമാർ,ടി.ബാലകൃഷ്ണമേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നല്കി സ്വീകരിച്ചു.സ്വാഗത സംഘം ചെയർമാൻ കെ.ആർ.ദിനേശന്റെ അധ്യക്ഷതയിൽ നടന്ന ഭക്തജന സംഗമത്തിൽ ശ്രീ.എം.എസ്. മേനോൻ ആമുഖപ്രഭാഷണം നടത്തി.എം.സുനിൽകുമാർ,കെ.എസ്. സുകേഷ്,ആർ.വി.ശേഖർ,തുടങ്ങിയവർ പ്രസംഗിച്ചു.കെ.വിജയൻ സ്വാഗതവും കെ.ആർ.വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
കോടാലി . വിശ്വരൂപം ഭാഗവതം മറ്റത്തൂർ പഞ്ചായത്ത് ഭക്തജന സംഗമം ഒമ്പതുങ്ങൽ മഹാവിക്ഷ്ണു ക്ഷേത്രം ഊട്ടുപുരയിൽ നടന്നു.വൈകീട്ട് അഞ്ചു മണിയോടെ ക്ഷേത്രത്തിലെത്തിയ സ്വാമിജിയെ പി.ജി.ശിവൻകുട്ടി, എം.കെ.കൃഷ്ണകുമാർ,കെ.നാരായണമേനോൻ,കെ.എ.ഉണ്ണികൃഷ്ണൻ,ശിവരാമൻ പോതിയിൽ,ശ്രീധരൻ കളരിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നല്കി സ്വീകരിച്ചു.തുടർന്ന് സ്വാമിജിയുടെ അനുഗ്രഹപ്രഭാഷണവുമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!