Breaking News

അക്കിത്തിരിപ്പാടിന്‌ അറുപത്‌…

Kaimukku Raman Akkithirippaduകൊടകര : കൈമുക്ക്‌ വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിന്‌ അറുപത്‌ തികയുന്നു.2006 ല്‍ സോമയാഗവും 2012 ല്‍ അതിരാത്രവും നടത്തി വൈദീകജ്ഞാനം ലോകനന്മക്കും സമൂഹനന്മക്കുമായി വിനയോഗിച്ച ജ്യോതിഷപണ്‌ഡിതന്‍കൂടിയായ അക്കിത്തിരിപ്പാടിന്റെ ഷഷ്‌ടിപൂര്‍ത്തിയാഘോഷം 5 മുതല്‍ 7 വരെ മറ്റത്തൂര്‍ കൈമുക്ക്‌ മനയില്‍ നടക്കുകയാണ്‌.

5 ന്‌ രാവിലെ 9 ന്‌ നടക്കുന്ന സമാദരണ സമ്മേളനം കേന്ദ്രസിവില്‍ സപ്ലൈസ്‌ മന്ത്രി കെ.വി.തോമസ്‌ ഉദ്‌ഘാടനം ചെയ്യും.കെ.ആര്‍.ദിനേശന്‍ അധ്യക്ഷത വഹിക്കും.പി.സി.ചാക്കോ എം.പി,സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ,എം.പി.വിന്‍സെന്റ്‌ എം.എല്‍.എ,ബി.ജെ.പി സംസ്ഥാനപ്രസിഡണ്ട്‌ വി.മുരളീധരന്‍,ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.രാവിലെ 11 ന്‌ നടക്കുന്ന ജ്യോതിഷ സമ്മേളനത്‌#ില്‍ ചെറുവള്ളി നാരായണന്‍ നമ്പൂതിരി,കൂറ്റനാട്‌ രാവുണ്ണിപ്പണക്കര്‍,ഡോ.സിരാമചന്ദ്രന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വൈകീട്ട്‌ 7 ന്‌ പോരൂര്‍ ഉണ്ണികൃഷ്‌ണന്‍,കല്‍പ്പാത്തി ബാലകൃഷ്‌ണന്‍,മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന്‌ ട്രിപ്പിള്‍ തായമ്പക അവതരിപ്പിക്കും.6 ന്‌ രാവിലെ 9 ന്‌ വിവിധകലാപരിപാടികള്‍,വൈകീട്ട്‌ 4 ന്‌ ഓട്ടന്‍തുള്ളല്‍,8 ന്‌ നൃത്‌നൃത്ത്യങ്ങള്‍,രാത്രി 10 ന്‌ സന്താനഗോപാലം കഥകളി എന്നിവയുണ്ടാകും.7 ന്‌ രാവിലെ 8 ന്‌ സംഗീതകച്ചേരിയ്‌ക്കുശേഷം സമാദരണസമാപനസമ്മേളനം നടക്കും.കെ.പി.ധനപാലന്‍ എം.പി.ഉദ്‌ഘാടനം ചെയ്യും.എന്‍.പി.മുരളി അധ്യക്ഷത വഹിക്കും.ജില്ലാകളക്‌ടര്‍ എം.എസ്‌ .ജയ മുഖ്യാതിഥിയാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!