കൊടകര : നന്തിക്കര പെട്രോള്‍ പമ്പിനു സമീപത്തെ പൊന്തക്കാടിനു വ്യാഴാഴ്ച വെളുപ്പിന് തീ പിടിച്ചു. നാട്ടുകാരും അഗ്നിശമനസേനാന്ഗങ്ങളും ചേർന്ന് തീ തീയണക്കുകയായിരുന്നു. ജീവഹാനിയോ നാശനഷ്ട്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യഥാസമയത്ത് തീ നിയന്ത്രിക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. അജഞാതർ തീ ഇട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.