Breaking News

കൈമുക്ക്‌ രാമന്‍ അക്കിത്തിരിപ്പാടിന്റെ അറുപതാംപിറന്നാള്‍

Kaimukku mana 2 കൊടകര : കൈമുക്ക്‌ രാമന്‍ അക്കിത്തിരിപ്പാടിന്റെ ഷഷ്‌ടപൂര്‍ത്തി ആഘോഷം മററത്തൂര്‍ കൈമുക്ക്‌ മനയില്‍ നടന്നു. ആദരണസമ്മേലനം പി.സി.ചാക്കോ എം.പി ഉദ്‌ഘാടനം ചെയ്‌തു. കെ.ആര്‍.ദിനേശന്‍ അധ്യക്ഷത വഹിച്ചു. സി.രവീന്ദ്രനാഥ്‌ എം. എല്‍. എ, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ എം.പി.ഭാസ്‌കരന്‍ നായര്‍, എന്‍.പി.മുരളി, എം.കെ. കൃഷ്‌ണകുമാര്‍, ഷാജുമോന്‍ വട്ടേക്കാട്‌ എന്നിവര്‍ പ്രസംഗിച്ചു. ജ്യോതിഷസമ്മേളനത്തിന്‌ ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂറ്റനാട്‌ രാവുണ്ണിപ്പണിക്കര്‍, ഡോ.സി.രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Kaimukku mana 1പോരൂര്‍ ഉണ്ണികൃഷ്‌ണന്‍, കല്‍പ്പാത്തി ബാലകൃഷ്‌ണന്‍, മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരി എന്നിവരുടെ ട്രിപ്പള്‍ തായമ്പക, സന്താനഗോപാലം കഥകളി എന്നിവയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!