Breaking News

പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ നവതിയിലേക്ക്‌.

St Antonys Schoolകൊടകര : പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ യു.പി. സ്‌കൂള്‍ നവതിയുടെ നിറവിലേക്ക്‌. 1924 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. കേരളത്തിലെ വിവിധമേഖലകളില്‍ ശ്രദ്ദേയരായവര്‍ ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയവരില്‍ ഏറെയുണ്ട്‌. നവതിയാഘോഷവും യാത്രയയപ്പ്‌ സമ്മേളനവും അടുത്തമാസം ആഘോഷിക്കുകയാണ്‌. ഇതിഌവേണ്ടി ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യരക്ഷാധികാരിയും കെ.പി.ധനപാലന്‍ എം.പി, ബി.ഡി.ദേവസി എം.എല്‍.എ,കൊടകര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ എന്നിവര്‍ മുഖ്യരക്ഷാധികാരികളും കെ.ഒ.വര്‍ഗീസ്‌ ചെയര്‍മാഌം പ്രധാനാധ്യാപിക കെ.എല്‍.ലിസി ജനറല്‍ കണ്‍വീനറുമായി വിപുലസ്വാഗതസംഘം രൂപീകരിച്ചു.ആഘോഷങ്ങളുടെ ഭാഗമായുള്ളപൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തെക്കുറിച്ച്‌ ആലോചിക്കുന്നതിനായി 11 ന്‌ ഉച്ചതിരിഞ്ഞ യോഗം നടക്കും.സ്‌കൂള്‍ മാനേജര്‍ ഫാ.ജോയ്‌ കടമ്പാട്ട്‌ അദ്ധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!