Breaking News

മറ്റത്തൂരില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം

കൊരേച്ചാലില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാക്കളെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചതായി പരാതി 

കോടാലി : കൊരേച്ചാലില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാക്കളെ മര്‍ദ്ദിക്കുകയും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടതായും പരാതി. നന്തിപുലം സ്വദേശികളായ ജയേഷ് (28), സുഭീഷ് (28) എന്നിവരെ മര്‍ദ്ദിച്ചതായാണ് പരാതി. നാട്ടുകാര്‍ കെട്ടിയിട്ടിരുന്ന ഇരുവരെയും വെള്ളിക്കുളങ്ങര പോലീസ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സുഹൃത്തായ കൊരേച്ചാല്‍ സ്വദേശി വിഷ്ണുവിന്റെ വീട്ടില്‍ വന്നതായിരുന്നു ഇവര്‍. പ്രദേശവാസികള്‍ ചേര്‍ന്ന് മോട്ടോര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയുമായിരുന്നു എന്നാണ് വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിഷ്ണുവിന്റെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കൊരേച്ചാല്‍ സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതായി വെള്ളിക്കുളങ്ങര പോലീസ് എസ്‌ഐ പി.ജെ. സ്റ്റീഫന്‍ പറഞ്ഞു.

നന്തിപുലം സ്വദേശികളായ യുവാക്കളെ അകാരണമായി മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നേതൃത്വത്തില്‍ തിങ്കളാഴ്ച മറ്റത്തൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!