മുപ്ലിയം : മുനിയാട്ടുകുന്നിലെ ലൈസന്‍സ് കാലാവധി തീര്‍ന്നിട്ടും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള മുനിയാട്ടുകുന്നിലെ റവന്യൂ, വനഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും ഭാരവാഹികളായ കെ.എസ്. അര്‍ഷാദ്, പി.കെ. അജയകുമാര്‍, കെ.കെ. അനീഷ്‌കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.