കൊടകര : ആളൂര്‍ വള്ളിവട്ടത്തുകാരന്‍ തറവാട് വക ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 17 ന് നടക്കും. ഗണപതിഹോമം, നവകം, പഞ്ചഗവ്യം, പറനിറപ്പ്, സര്പ്പത്തിന് പാലും നൂറും, ശിവേലി, പഞ്ചാരിമേളം, പ്രസാദഊട്ട്, കാഴ്ചശിവേലി, പാണ്ടിമേളം, മാനാട്ടുകുന്ന് ചൊവ്വ ക്ഷേത്രത്തില്‍ നിന്നും താലിവരവ്, രാത്രി 12 ന് എഴുന്നള്ളിപ്പ്, 2.30 ന് ഗുരുതി എന്നിവയുണ്ടാകും. മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, തിരുവല്ല രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്‍കും.