Breaking News

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ പ്രതിഭാസംഗമം നടത്തി.

SKHSS Awardകൊടകര : ആനന്ദപുരം ശ്രീ കൃഷ്ണ ഹൈ സ്കൂളിൽ നിന്ന് വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടിയ പ്രതിഭകളെ സ്കൂളിൽ അനുമോദിച്ചു. പ്രതിഭാസംഗമ പരിപാടി അഡ്വ. തോമസ്‌ ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ദേശീയ, സംസഥാന, ജില്ലാതലങ്ങളിൽ കലാ, കായിക, ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും ഹോക്കി, സ്കൌട്ട് ആൻഡ്‌ ഗൈഡ്സ് , ക്വിസ് മത്സരങ്ങളിലും ഈ വർഷം സ്കൂളിന്റെ യഷസ്സുണർത്തിയ പ്രതിഭകൾക്ക് ഉപഹാരം നല്കി.

പി.ടി.എ പ്രസിഡണ്ട്‌ കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട്‌ എം.ബി. രാഘവൻ, വിദ്യഭ്യാസ സ്റ്റാന്റ്ഇങ്ങ് കമ്മിറ്റി ചെയർപെർസണ്‍ വിനു സുഭ്രമണ്യൻ, പഞ്ചായത്തംഗം കെ.കെ. സന്തോഷ്‌, മാനേജ് മെന്റ് പ്രതിനിധി എ.എൻ നീലകണ്ഠൻ നമ്പൂതിരി, പ്രൊഫ. എം. ബാലചന്ദ്രൻ, ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!