സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിളങ്ങുന്നു ജ്യോതിഷിന്റെ വരികൾ.

Apple

Jyothishകൊടകര : സ്കൂൾ കലോത്സവ വേദിയിൽ നൃത്ത രംഗങ്ങൾക്ക് ഗാന രചന നടത്തി ശ്രദ്ധേയനാവുകയാണ് കൊടകരക്കാരനായ ജ്യോതിഷ് കെ നായർ. കഴിഞ്ഞ 3 വർഷമായി സംസ്ഥാന യുവജനോൽസവ വേദികളിൽ സംഘനൃത്തത്തിനും നാടോടിനൃത്തത്തിനും തുടർച്ചയായി ഒന്നാംസമ്മാനം ലഭിക്കുന്നത് തപാൽവകുപ്പ് ജീവനക്കാരനായ ഇദ്ധേഹത്തിന്റെ വരികൾക്കാണ്.

ummachicheyyamകഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ നാടോടി നൃത്തയിനത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ അവതരിപ്പിച്ച “ഉമ്മച്ചി തെയ്യം” എന്ന നൃത്തത്തിനു ഗാനരചന നടത്തിയതും ജ്യോതിഷാണ്. മലപ്പുറത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഒരു മുസ്ലീം തെയ്യത്തിന്റെ കഥയെഴുതിയതെന്നു അദ്ദേഹം പറയുന്നു.

ഇത്തവണ പാലക്കാടിനായ് ജ്യോതിഷ് സമർപ്പിക്കുന്നത് ” ചിറ്റൂരമ്മതിരുവടികൾ ” എന്ന ഗാനമാണ്. പനനൊങ്കു വിൽപ്പനക്കെതുന്ന കഥാപാത്രമാണ് ചിറ്റൂർ ദേവി മഹാത്മ്യം പാടുന്നത്. കൂടാതെ നാടോടിനൃത്തം, സംഘനൃത്തം എന്നീ ഇനങ്ങളിൽ സംസ്ഥാന യുവജനോൽസവത്തിൽ ഇത്തവണ മത്സരിക്കാൻ യോഗ്യത നേടിയ 20 ഓളം പാട്ടുകൾക്ക് വരികൾ നല്കിയത് ഈ കലാകാരനാണ്. നൃത്തമോ സംഗീതമോ പഠിക്കാത്ത ഇദേഹത്തിന്റെ വരികൾ തരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള നൃത്ത അധ്യാപകർക്ക് ഏറേ പ്രിയങ്കരമാണ്.

നമ്മുടെ കൊടകര ഡോട്ട് കോം ജ്യോതിഷിനു എല്ലാവിധ ആശംസകളും നേരുന്നു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.