കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാൾ 29, 30 തിയ്യതികളിൽ നടക്കും. 26 ന് രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്കുശേഷം തിരുനാളിന് കൊടിയേറും. ബുധനാഴ്ച രാവിലെ 7ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, രൂപം എഴുന്നൾളിച്ച വയ്ക്കൽ തുടര്ന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നൾളിച്ച് വെക്കൽ എന്നിവ നടക്കും.
രാത്രി യൂണിറ്റുകളിൽനിന്നും അമ്പ് പ്രദക്ഷിണങ്ങൾ പൾളിയിൽ എത്തിച്ചേരും. തുടര്ന്ന് കരിമരുന്ന് പ്രയോഗം ഉണ്ടാകും. പ്രധാന തിരുനാൾ ദിനമായ വ്യാഴാഴ്ച രാവിലെ 6.30നും 10.30നും ഉച്ചതിരിഞ്ഞ് 3നും ദിവ്യബലി ഉണ്ടാകും. 10.30നുൾള ആഘോഷമായ ദിവ്യബലിക്ക് ഫാ. സിബു കൾളാപറമ്പിൽ മുഖ്യ കാര്മ്മികനാവും. ഫാ. ജോമി തോട്ട്യാന് സന്ദേശം നൽകും. ഉച്ചതിരിഞ്ഞ് 3 ന് ഇടവകയിലെ വൈദികരുടെ സമൂഹ ബലിഉണ്ടാവും. 4ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. 7ന് വെടിക്കെട്ട് ഉണ്ടാകും.