കൊടകര : സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും ചേര്‍ന്ന് “ആടുവളര്‍ത്തല്‍ നൂതനമാര്‍ഗ്ഗങ്ങള്‍’ എന്ന വിഷയത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുവേണ്ടി സെമിനാര്‍ നടത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
വെറ്റിനറി ഡോക്ടര്‍ ഡോ.രാജീവ് കെ.ആര്. ക്ലാസ്സ് നയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ സുരേന്ദ്രന് വി., പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ശിവരാമന്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ രത്നം അരവിന്ദ്, പിയൂസ് എന്നിവര്‍ സംസാരിച്ചു. ലിഖില്‍ ഇ.കെ.നന്ദി പറഞ്ഞു.