കൊടകര : കോടാലി ഡ്രവേഴ്സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും ശ്രീ ഭദ്ര വനിത സ്വയംസഹായസംഘത്തിന്റെയും കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ അവിട്ടപ്പിള്ളി ഗവ. എല്‍.പി.സ്കൂളില്‍ നടത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.പ്രസാദ് അധ്യക്ഷത വഹിച്ച യോഗം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്.ഗിരീഷന് വിഷയാവതരണവും എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി പോള്‍, പഞ്ചായത്തംഗങ്ങളായ ഉമ്മുകുല്‍സു അസീസ്, ഷാജിമോള്‍ ബാലന്, ശ്രീഭദ്ര വനിത സ്വയംസഹായസംഘം പ്രസിഡന്റ് ബിന്ദു സുരേഷ്, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റിന്സന് എം.എല്‍., എ.ഡി.എസ്. പ്രസിഡന്റ് സി.ടി.മേരി, കെ.സി.പ്രമന്‍, പി.യു.ഷാജഹാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് കമ്മറ്റി അംഗം ശാലിനി ജോയ് സ്വാഗതവും ശ്രീഭദ്ര വനിത സ്വയംസഹായസംഘം സെക്രട്ടറി സുനിത ജഗജീവന്‍ നന്ദിയും പറഞ്ഞു.