Breaking News

ഉണക്ക ചെമ്മീന്‍ കറി

Unakka Chemmen Curryഉണക്ക ചെമ്മീന്‍ കറി
By:-Arathi Pramod

ഉണക്ക ചെമ്മീന്‍ കൊണ്ട് എന്തുണ്ടാക്കിയാലും നല്ല രുചിയാണെന്നു എല്ലാവര്‍ക്കും അറിയാമല്ലോ..വറുത്തും അചാറിട്ടും തീയലാക്കിയും ഒക്കെ കഴിച്ചിട്ടുണ്ട്.
ഒന്ന് മാറ്റി ട്രൈ ചെയ്യാമെന്ന് വിചാരിച്ചു..എങ്ങനെയാ ഉണ്ടാക്കിയതെന്ന് പറയാം
ആവശ്യമായവ
നായകന്‍ :-
ഉണക്ക ചെമ്മീന്‍ – അളവ് തൂക്കതിലോന്നും പറയുന്നില്ല..വൃത്തിയാക്കിയെടുത്തപ്പോള്‍ ഒരു മുക്കാല്‍ കപ്പ്‌ എന്ന് വേണമെങ്കില്‍ പറയാം.വൃത്തിയാക്കിയത് എങ്ങനെ എന്നല്ലേ.?ഒരു ചീന ചട്ടിയിലിട്ട് കുറച്ചു വറുക്കുക..കരിച്ചു കളയേണ്ട..അതിനെ കാലൊക്കെ കൊഴിഞ്ഞു പോകാന്‍ വേണ്ടിയനിങ്ങനെ ചെയ്യുന്നത്.തല ഭാഗം ഓടിച്ചു മാറ്റാനും എളുപ്പമാകും.അങ്ങനെ തലയും കാലുമൊക്കെ കളഞ്ഞു വൃത്തിയാക്കി വയ്ക്കുക)

സഹതാരങ്ങള്‍:-

വെളിച്ചെണ്ണ 4 ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി 8 എണ്ണം ചെറുതായി അരിഞ്ഞത്
സവാള 1
ഇഞ്ചി ഒരു ചെറിയ കഷ്ണം
തക്കാളി ഒന്ന്
വെളുത്തുള്ളി 5 അല്ലി (ചെറുതാണെങ്കില്‍)
പച്ചമുളക് 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്

ഉപ്പ്ആവശ്യത്തിന്

മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍
ഉലുവ കാല്‍ ടീ സ്പൂണ്‍
കുരുമുളക്പൊടി അര ടീ സ്പൂണ്‍

ചെയ്യേണ്ട വിധം

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക.ഒരു മണം വന്നു തുടങ്ങുമ്പോള്‍ആദ്യം ചെറിയ ഉള്ളിയും പിന്നെ സവാളയും ചേര്‍ത്ത് വഴറ്റുക.ഇനി തക്കാളിയും പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്ത് വഴറ്റി ആവശ്യത്തിനുള്ള ഉപ്പും ചേര്‍ക്കുക.എല്ലാം കൂടി നന്നായി വഴന്നു വരുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്ത് വഴറ്റുക..ഇനി തീ കുറച്ചു വച്ച് പൊടികളെല്ലാം ചേര്‍ത്ത് ഇളക്കുക..പോടികളെല്ലാം ചെറുതായി മൂത്ത മണം വരുമ്പോള്‍ ആവശ്യത്തിന് മാത്രം വളരെ കുറച്ചു വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക.ഇപ്പോള്‍ ഒരു നല്ല മണം അടുക്കള മുഴുവണ്ണ്‍ ആയിടുണ്ടാകും…10 മിനിറ്റ് കഴിഞ്ഞു അടപ്പ് മാറ്റി നോക്കികൊള്ളു..വെള്ളമൊക്കെ കുറഞ്ഞു പറ്റി സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്‍ കറി തയ്യാര്‍… ഇനി എന്തിന്റെ കൂടെയാണ് കഴികേണ്ടുന്നതെന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ, ,ചോറോ ചപ്പാത്തിയോ എന്തുമാകാം

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!