Breaking News

തേശ്ശേരി എ.യു.പി സ്കൂളിന്റെ 74-ാം വാര്‍ഷികം ആഘോഷിച്ചു.

jainതേശ്ശേരി എ.യു.പി സ്കൂളിന്റെ 74-ാം വാര്‍ഷികവും അധ്യാപക രക്ഷാകർതൃ ദിനവും കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ റോസിലി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : തേശ്ശേരി എ.യു.പി സ്കൂളിന്റെ 74-ാം വാര്‍ഷികവും അധ്യാപക രക്ഷാകർതൃ ദിനവും സമുചിതമായി കൊണ്ടാടി. വാർഡ്‌ മെമ്പർ സജിനി സന്തോഷ്‌ അധ്യക്ഷത വഹിച്ച പ്രസ്തുത യോഗം കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ റോസിലി വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ചുറാണി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തിൽ മിന്നിതിളങ്ങുന്ന പൂർവ്വ വിദ്യാർഥികളായ ജെറി പൌലോസ്, ചിത്തിരന്ജൻ, ദേവിക എന്നിവരെ ആദരിച്ചു.

കൊടകര ഗ്രാമപഞ്ചായത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അമ്പിളി സോമൻ എന്ടോവ്മെന്റ്റ് വിതരണം ചെയ്തു. പി.ടി.എ. പ്രസിടെന്റ്റ് ഷാജു മോൻ വട്ടെക്കാട് സമ്മാനദാനം നിർവഹിച്ചു. മാതൃസംഗമം പ്രസിഡണ്ട്‌ സതി വിനോദ് സ്റ്റാഫ്‌ പ്രതിനിധി ശ്രീകല, സ്കൂൾ ലീഡർ അതുൽ കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ്‌ പ്രതിനിധി മിനി വി.എസ് നന്ദി പറഞ്ഞു. ആഘോഷത്തിനു മാറ്റുകൂട്ടുവാൻ മങ്കിപെൻ എന്ന ചിത്രത്തിൽ അഭിനയിച്ച ഗൌരവ് മേനോനും എത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!