Breaking News

കാലിക്കറ്റ്‌ സര്‍വ്വകലാശാല എഞ്ചിനീയറിംഗ്‌ റിസല്‍ട്ട്‌ അഞ്ചാം വര്‍ഷവും സഹൃദയ ഒന്നാം സ്ഥാനത്ത്‌

sahrdayaതുടർച്ചയായി അഞ്ചാം വർഷവും കാലിക്കറ്റ്‌ സര്‍വ്വകലാശാല എഞ്ചിനീയറിംഗ്‌ വിജയ ശതമാനത്തില്‍ ഒന്നാമതെത്തിയ കൊടകര സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജിന്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദു പുരസ്ക്കാരം നല്കുന്നു.

കൊടകര : കാലിക്കറ്റ്‌ സര്‍വ്വകലാശാല എഞ്ചിനീയറിംഗ്‌ വിജയ ശതമാനത്തില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജിന്‌ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനം ലഭിച്ചു. കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദില്‍ നിന്നും കോളേജ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ ഫാ ഡോ ആന്റു ആലപ്പാടന്‍, പ്രിന്‍സിപ്പല്‍ ഡോ സുധ ജോര്‍ജ്ജ്‌ വളവി, ഡയറക്‌ടര്‍ പ്രാ കെ ടി ജോസഫ്‌, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന്‌ അവാര്‍ഡ്‌ സ്വീകരിച്ചു.Sahrdaya College of Engineering and Technology, Kodakaraകാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ എം അബ്‌ദുള്‍ സലാം ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു പ്രാ വൈസ്‌ ചാന്‍സലര്‍ പ്രാ കെ രവിന്ദ്രനാഥ്‌, സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു തൃശ്ശൂര്‍ ഗവ എഞ്ചിനീയറിംഗ്‌ കോളേജ്‌ രണ്ടാം സ്ഥാനവും ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ്‌ മൂന്നാം സ്ഥാനവും നേടി.

2009 മുതലാണ്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എഞ്ചിനീയറിംഗ്‌ കോളേജുകളുടെ വിജയ ശതമാനം കണക്കാക്കി പ്രസിദ്ധികരിച്ച്‌ തുടങ്ങിയത്‌. അന്ന്‌ മുതല്‍ സഹൃദയയാണ്‌ ഒന്നാം സ്ഥാനത്ത്‌ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ – ഡയറക്‌ടറേറ്റ്‌ ഓഫ്‌ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലുമുള്ള എഞ്ചിനീയറിംഗ്‌ കോളേജുകളിലെ 2009, 2010, 2011 വര്‍ഷങ്ങളിലെ വിജയ ശതമാനത്തില്‍ സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജ്‌ ആണ്‌ ഒന്നാം സ്ഥാനത്ത്‌.

82.43 ശതമാനമാണ്‌ ശരാശരി 80 ശതമാനത്തില്‍ മുകളില്‍ വിജയ ശതമാനമുള്ള ഏക കോളേജ്‌ സഹൃദയയാണ്‌ അതിഌശേഷം സംസ്ഥാന തലത്തില്‍ ഈ രീതിയില്‍ പഠനം നടത്തിയിട്ടില്ല ഇരിങ്ങാലക്കുട രൂപതാ എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ 2002ല്‍ തുടങ്ങിയ സഹൃദയ കോളേജിന്റെ മുഖ്യ രക്ഷാധികാരി ഇരിങ്ങാലക്കുട ബിഷപ്പ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവാണ്‌. ഈ ചുരുങ്ങിയ കാലയളവില്‍ വളരെ മികച്ച നേട്ടങ്ങളാണ്‌ കോളേജ്‌ കരസ്ഥമാക്കിയത്‌. നാളിതുവരെയായി 68 യൂണിവേഴ്‌സിറ്റി റാങ്കുകള്‍ നേടിയതിനാല്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിംഗ്‌ കോളേജുകളില്‍ ഏറ്റവും അധികം റാങ്കുകള്‍ നേടിയ കോളേജ്‌ എന്ന ഖ്യാതിയും സഹൃദയക്കുണ്ട്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!