Breaking News

സ്വരായനം:ഓഫീസ് ഉദ്ഘാടനവും ക്ഷേത്രാധികാരിസംഗമവും നടത്തി

Swarayanam1 (2)കൊടകര: കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍ നായരെ വീരശൃംഖല നല്‍കി ആദരിക്കുന്ന സ്വരായനം പരിപാടിയുടെ മുന്നോടിയായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ബി.ഡി.ദേവസി എം.എല്‍.എ നിര്‍വഹിച്ചു. വിവിധക്ഷേത്രക്ഷേമസമിതികളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള ക്ഷേത്രാധികാരിസംഗമം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

Swarayanam1സ്വാഗചസംഘം ജനറല്‍കണ്‍നവീനര്‍ കലാമണ്ഡലം ശിവദാസന്‍ അധ്യക്ഷത വഹിച്ചു.സ്വരായനത്തിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസും കൂപ്പണ്‍ വിതരണോദ്ഘാടനം പെരുവനം കുട്ടന്‍ മാരാരും നിര്‍വഹിച്ചു.ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിപ്രസിഡണ്ട് എം.രാജേന്ദ്രന്‍ കൂപ്പണ്‍ ഏറ്റുവാങ്ങി.വിവിധക്ഷേത്രസമിതി ഭാരവാഹികളായ കാളത്ത് രാജഗോപാല്‍, ഇ.കൃഷ്ണന്‍നായര്‍,  ഇ.രവീന്ദ്രന്‍, എം.എന്‍.ശശിധരന്‍, അനില്‍.പി.മേനോന്‍, പാറമേക്കാവ് രാഘവന്‍, ദിനേശ് വാരിയര്‍, സി.ഗോപിനാഥ്, വെളപ്പായ നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഉണ്ണി സ്വാഗതവും പി.എം.നാരായണന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!