Breaking News

എസ്. കെ. പൊറ്റെക്കാട് ശതാബ്ദി ആഘോഷം :രണ്ടായിരത്തിലധികം സഞ്ചാരക്കുറിപ്പുകളുമായി ആനന്ദപുരം ശ്രീകൃഷ്ണസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിസ്മയമായി.

KDA Sreekrishna  School Anandapuramകൊടകര : മലയാളത്തിന്റെ മഹാനായ സഞ്ചാരി എസ്.കെ. പൊറ്റെക്കാടിന് രണ്ടായിരത്തി ഒരുന്നൂറോളം സഞ്ചാരക്കുറിപ്പുകള്‍ സമര്‍പ്പിച്ചുകൊണ്ട് ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ കുട്ടികള്‍ വിസ്മയമായി. എസ്.കെ. പൊറ്റെക്കാട് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മൂന്നു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും അവര്‍ നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ മഴവില്‍ വടിവില്‍ അക്ഷരങ്ങളിലൊരുക്കി മിഴിവുറ്റ ചിത്രങ്ങള്‍ ചേര്‍ത്ത് പുസ്തകങ്ങളാക്കി പ്രകാശനം ചെയ്തു.

KDA Sreekrishna  School Anandapuram 1മത്സരാടിസ്ഥാനത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ സഞ്ചാരക്കുറിപ്പുകള്‍ക്ക് ഓരോ സ്ന്റാന്റേര്‍ഡില്‍ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നല്കി. സ്‌കൂള്‍ ഗ്രന്ഥശാലയുടേയും മാനേജ്‌മെന്റിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ്സ് എം. സുനന്ദ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ്, പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, മാതൃസംഗമം പ്രസിഡന്റ് തുഷം സൈമണ്‍, ഗ്രന്ഥശാല സെക്രട്ടറി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!