Breaking News

ക്വാറിയുടെ സ്റ്റോപ്പ് മെമ്മോ സ്റ്റേ ചെയ്തത് ജനവിരുദ്ധം:കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി

Kunjalipara bothകൊടകര:മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ ദേശത്തെ കുഞ്ഞാലിപ്പാറക്കുസമീപത്തെ എടത്താടന്‍ ഗ്രാനൈറ്റ് എന്ന ക്വാറിക്കും ക്രഷറിനും പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത് തദ്ദേസസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്റ്റേ ചെയതത് അധികാര ദുര്‍വിനിയോഗവും ജനവിരുദ്ധവുമാണെന്ന് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പാരിസ്ഥിതിക-ആരോഗ്യ-സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനത്തിനെതിരെ ജനങ്ങളുടെ ദീര്‍ഘനാളത്തെ പ്രതിഷേധങ്ങളുടെ ഫലമായി ഇക്കഴിഞ്ഞ 5 നാണ് ഉത്തരവിലൂടെ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.മെമ്മോ നല്‍കി 4 ദിവസത്തിനകം സ്റ്റേയും വന്നിരിക്കയാണ്.

വര്‍ഷങ്ങളായി തുടരുന്ന ജനങ്ങളുടെ പരാതികള്‍ക്ക് കാലമേറെയായിട്ടും അവങണന നേരിടുമ്പോള്‍ ക്വാറി ഉടമയുടെ സ്വാധീനത്തിനു വഴങ്ങി എക്‌സ്പ്രസ് വേഗത്തില്‍ തീര്‍പ്പുണ്ടായതിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസമാണെന്നും സമ്പത്തും അധികാരവുമുള്ളവര്‍ക്കു മാത്രമായി  ജനാധിപത്യസംവിധാനങ്ങള്‍ വാതിലുകള്‍ തുറക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.ജനങ്ങളുടെ പരാതി,ഗ്രാമസഭയുടെ തീരുമാനം,സബ് കമ്മിറ്റി റിപ്പോര്‍ട്ട്,പഞ്ചായത്ത് ഭരണസമിതി തീരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി കൈകൊണ്ട തീരുമാനമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്റ്റേ ചെയ്തത്.ഈ തീരുമാനത്തിനു പിന്നില്‍ മന്ത്രി തലത്തില്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും ഭരണതലത്തിലെ ഈ  അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്നും സംരക്ഷമസമിതി ഭാരവാഹികളായ രാജ്കുമാര്‍,ടി.ജി.മുരളീധരന്‍,രഞ്ജിത്ത് വട്ടപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!