Breaking News

ഇന്നസെന്റ് കൊടകരയിലെത്തി

Innocent @ kodakaraതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നസെന്റു പേരാമ്പ്ര അപ്പോളോ ടയെർസിൽ എത്തിയപ്പോൾ…

കൊടകര:ലോകസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി ചാലക്കുടി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് കൊടകര പഞ്ചായത്തിലെ വിവിധകേന്ദ്രങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തി.ചാലക്കുടി മണ്ഡലത്തിന്റെ വാലറ്റത്തായ കൊടകരയില്‍ ഒരു സ്ഥാനാര്‍ഥിയും എത്തിയിരുന്നില്ല.ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് ഇന്നസെന്റ് എം.എല്‍.എ ബി.ഡി.ദേവസി,കെ.നന്ദകുമാരവര്‍മ,പി.ആര്‍.പ്രസാദന്‍ എന്നിവര്‍ക്കൊപ്പം കൊടകര പഞ്ചായത്തില്‍ സന്ദര്‍ശനത്തിനെത്തിയത്.പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍നിന്നായിരുന്നു ആദ്യ പ്രയാണം.തുടര്‍ന്ന് കൊടകര സി.പി..ഐ.എം ഓഫീസിലെത്തി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം ടൗണിലെത്തി വ്യാപാരികളേയും നാട്ടുകാരേയും കണ്ടു.ടൊണിലെ തുണിക്കടയിലും പ്രവര്‍ത്തകരോടൊപ്പം നര്‍മനായകന്‍ കയറിയിറങ്ങി.

തുടര്‍ന്ന് കാവില്‍ കുംഭാരക്കോളനിയിലെത്തി മണ്‍പാത്രനിര്‍മാതാക്കളായ സമദായാംഗങ്ങളെക്കണ്ട് വോട്ടര്‍ഭ്യര്‍ഥിച്ചു.കൂടാതെ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലെ തൊഴിലുറപ്പുതൊഴിലാളികള്‍ പണിയെടുക്കുന്ന ബ്ലാച്ചിറയിലെ പരിപ്പില്‍പാലത്തിനു സമീപമെത്തി തൊഴിലാളികളെ കണ്ടു.അമ്മമാരേയും സഹോദരിമാരേയും സിനിമകളിലൂടെ ഏറെ ചിരിപ്പിച്ച നടനെ തൊഴിലുറപ്പുസ്ത്രീ തൊഴിലാളികള്‍ ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്.

കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂളിനുമുമ്പിലൂടെയുള്ള യാത്രക്കിടെ വിദ്യാലയത്തിനുമുന്നിലെ കുട്ടിക്കൂട്ടങ്ങളുമായി കുശലം പറയാനും ഇന്നസെന്റ് മറന്നില്ല.തിരിച്ചുള്ളയാത്രയില്‍ അഴകം നായ്ക്കന്‍കൂടാരം,കൊടകര പള്ളി,കനകമല പള്ളി എന്നിവിടങ്ങളിലും ഇന്നസെന്റ് സന്ദര്‍ശനം നടത്തി.ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ചാലക്കുടിമണ്ഡലത്തിന്റെ പലകേന്ദ്രങ്ങളിലും സജീവമായെങ്കിലും കൊടകര പഞ്ചായത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ മാത്രമായിരുന്നു പ്രചാരണതുടക്കം.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെത്തിയ ആദ്യസ്ഥാനാര്‍ഥി ഇന്നസെന്റാണ്.നിലവിലെ തൃശൂര്‍ എം.പി പി.സിചാക്കോയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. അഡ്വ: ബി.ഗോപാലകൃഷ്ണൻ ബി.ജെ.പി സ്ഥാനാര്‍ഥിയായും നൂറുദ്ദീന്‍ എ.എ.പി സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്.എല്‍.ഡി.എഫിന്റെ മേഖലാ കണ്‍വെന്‍ഷനുകള്‍ ഇന്ന് കൊടകരയില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!