Breaking News

മര്‍ദനമേറ്റ യുവതിയെ സാറാജോസഫ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു

കൊടകര: അയല്‍വാസിയുടെ മര്‍ദനമേറ്റ് കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന കോടാലി എടത്താടന്‍ വീട്ടില്‍ ആനന്ദന്‍ ഭാര്യ ഗിരിജ(42)യെ സാഹിത്യകാരിയും തൃശൂര്‍ മണ്ഡലം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ സാറാജോസഫ് സന്ദര്‍ശിച്ചു.ജോയ്‌കൈതാരത്ത്, ആം ആദ്മി പാര്‍ട്ടി ജില്ലാനേതാക്കളും സാറാജോസഫിനൊപ്പമുണ്ടായി.

പ്രതിയെ ഉടന്‍പിടികൂടണമെന്ന് വെള്ളിക്കുളങ്ങര പോലീസിനോടും തൃശൂര്‍ ഐ.ജി ഗോപനാഥിനോടും സാറാജോസഫ് ആവശ്യപ്പെട്ടു. മര്‍ദനമേറ്റ് ഇത്ര്ദിവസമായിട്ടും പ്രതിയെ പിടികൂടാനോ ശിക്ഷാ നടപികള്‍ കൈക്കൊള്ളാനോ സാധിക്കാത്തത് പോലീന്റേയും ഭരണസംവിധാനത്തിന്റേയം വീഴ്ചയാണെന്നും ഇവര്‍ പറഞ്ഞു. പ്രതിയെ അറസ്റ്റുചെയ്യാത്ത്തില്‍ പ്രതിഷേധിച്ച് കൊടകരയൂണിയന്‍ എസ്.എസ്.എന്‍.ഡിപിയുടെ നേതൃത്വത്തില്‍ ഇന്ന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!