Breaking News

അഴിമതിയും കോണ്‍ഗ്രസ്സും ഇരട്ട പെറ്റ സന്തതികള്‍, കെ.പി.ശ്രീശന്‍

Sreeshan BJPകോടാലിയിൽ നല്കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു കൊണ്ട് ബി.ജെ.പി. സ്ഥാനാർഥി കെ.പി.ശ്രീശൻ പ്രസംഗിക്കുന്നു.
കൊടകര: അഴിമതിയും കോണ്‍ഗ്രസ്സും ഇരട്ട പെറ്റ സന്തതികളെപ്പോലെയാണെന്ന് തൃശൂർ പർലമെന്റ് മണ്ഡലം ബി.ജെ.പി. സ്ഥാനാർഥി കെ.പി. ശ്രീശൻ പറഞ്ഞു. ഭാരതത്തിൽ കോണ്ഗ്രസ് ഭരണം കയ്യാളിയപ്പോഴൊക്കെ കോണ്‍ഗ്രസ് നേതാക്കൾ ഉൾപ്പെട്ട അഴിമതിയുടെ നിരവധി കഥകളാണ് പുറത്തു വന്നിട്ടുള്ളത്.പണ്ടെല്ലാം ലക്ഷങ്ങളുടെയും കോടികളുടെയും അഴിമതികളാണ് കേട്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ശത കോടികളും ലക്ഷക്കണക്കിന്‌ കോടികളുമായി ഉയർന്നു എന്നതാണ് കോണ്ഗ്രസ് ഭരണം നാടിനു നൽകിയ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.ഈ അഴിമതിക്കാരെ ഭരണത്തിൽ നിന്നു് പുറത്താക്കി ഭാരതത്തിൽ ഒരു സൽഭരണം കൊണ്ടുവരാൻ ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.സഖ്യത്തിനു മാത്രമേ സാധിക്കുകയുള്ളൂ.അതിനായി വികസന നായകനെന്നറിയപ്പെടുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ വരുന്നതിനു ഇത്തവണത്തെ വോട്ട് ബി.ജെ.പി.ക്ക് നൽകാൻ സമ്മതിദായകർ തയ്യാറാകണമെന്ന് സ്ഥാനാർഥി ആവശ്യപ്പെട്ടു.
മറ്റത്തൂർ പഞ്ചായത്തിൽ സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോടാലി ധർമ്മശാസ്താ ഓഡിറ്റൊറിയത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.ക്ക് വേണ്ടി ശ്രീധരൻ കളരിക്കൽ,ആർഎസ്സ്.എസ്സിന് വേണ്ടി ഹിതേഷ്,ബി.എം.എസ്സിന് വേണ്ടി കെ.ശിവാനന്ദൻ എന്നിവർ സ്ഥാനാർഥിയെ സ്വീകരിച്ചു.സമ്മേളനത്തിൽ ശ്രീധരൻ കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജെനറൽ സെക്രട്ടറി എ.ഉണ്ണികൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു.
മേഖലാ പ്രസിഡണ്ട്‌ ടി.ചന്ദ്രശേഖരൻ, ആർ.എസ്സ്.എസ്സ് ജില്ലാ സഹകാര്യവാഹ് കെ.ആർ.ദേവദാസ്, കെ.ശിവശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ ടി.എ.ഗോപാലൻ, എം.കെ.കൃഷ്ണകുമാർ, കെ.നന്ദകുമാർ,  അഡ്വ:പി.ജി.ജയൻ എം.വി.മധുസൂദനൻ ,ശ്രീധരൻ കളരിക്കൽ എന്നിവർ രക്ഷാധികാരികളും പി.സി.ബിനോയ്‌(കണ്‍വീനർ) സുനിൽകുമാർ ചിന്നങ്ങത്ത് (ജോ:കണ്‍വീനര്) ശിവാനന്ദൻ മോനൊടി(ഫിനാൻസ് കണ്‍വീനർ) കെ.ശിവശങ്കരൻ, പി.കെ.സന്തോഷ്‌,ചന്ദ്രൻ വെട്ടിയാട്ടിൽ, കെ.ടി.ഹിതേഷ്, അജയ് മാഞ്ഞൂർ, വി.സി.കുട്ടൻ, പ്രസന്നൻ മോനൊടി എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളുമായ 201 അംഗ മോണിറ്ററിങ് സമിതിയെ തിരഞ്ഞെടുത്തു.
റിപ്പോർട്ട്‌ : ശ്രീധരൻ കളരിക്കൽ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!