Breaking News

വീട്ടമ്മയെ മർദ്ദിച്ചവർക്കെതിരെ പ്രതിക്ഷേധ യോഗം നടത്തി.

pradhishedhayogamകോടാലി : കോടാലി. കുട്ടിയമ്പലം സ്വദേശി എടത്താടൻ ആനന്ദൻ ഭാര്യ ഗിരിജയെ മർദ്ദിച്ച പ്രതികളെ സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ച് എസ്.എൻ.ഡി.പി.കൊടകര യുണിയന്റെ ആഭിമുഖ്യത്തിൽ കോടാലിയിൽ പ്രതിക്ഷേധ യോഗം നടത്തി.എസ്.എൻ.ഡി.പി.കൊടകര യൂണിയൻ പ്രസിഡണ്ട്‌ ഗോപി കുണ്ടനിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി എസ്.എൻ.ഡി.പി. വനിതാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ: സംഗീതാ വിശ്വനാഥൻ ഉൽഘാടനം ചെയ്തു.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എം.വി.മധുസൂദനൻ, കെ.പി.എം.എസ്.സംസ്ഥാന സമിതി അംഗം പി.കെ.സുബ്രൻ, ചവളർ സൊസൈറ്റി സംസ്ഥാന സമിതി അംഗം  കെ.വി.ബാബു, എസ്.എൻ.ഡി.പി. ജില്ലാ വൈസ് പ്രസിഡണ്ട്‌ മോഹനൻ വടക്കേടത്ത്, സി.കെ.ദിവാകരൻ, വനിതാ സംഘം നേതാക്കളായ ലൗലി സുധീർബേബി, മിനി പരമേശ്വരൻ തുടങ്ങിയവർ പ്രസംഘിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവാത്തതിൽ ജനങ്ങൾക്കിടയിൽ വൻ പ്രതിക്ഷേധമാനണുള്ളത്. ഈ ആവശ്യമുന്നയിച്ച് കൊണ്ട് തിങ്കളാഴ്ച പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തുമെന്ന് എസ്.എൻ.ഡി.പി. നേതാക്കൾ അറിയിച്ചു.

റിപ്പോർട്ട്‌ : ശ്രീധരൻ കളരിക്കൽ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!