Breaking News

കനകമല തീര്‍ത്ഥാടനം: രൂപതയിലെ പതിനായിരങ്ങള്‍ കുരിശുമുടിയിലെത്തി

kanakamalamjuthappanകൊടകര: ഇരിങ്ങാലക്കുട രൂപത സി.എല്‍.സി.യുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ ഞായറാഴ്ച മലകയറി കുരിശുമുടിയില്‍ വണങ്ങി. രൂപതയിലെ 131 ഇടവകകളില്‍നിന്നുള്ള സി.എല്‍.സി. അംഗങ്ങളാണ് പദയാത്രയായി കനകമലയിലെത്തിയത്. ഉച്ചയ്ക്ക് വല്ലപ്പാടി ദേവമാതാ ദേവാലയാങ്കണത്തില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കു ശേഷം ഇടവക വികാരി ഫാ. വിന്‍സന്റ് ചാലിശ്ശേരി, രൂപത ഡയറക്ടര്‍ ഫാ. ജിജി കുന്നേലിന് പതാക കൈമാറി പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.രൂപത സെക്രട്ടറി ലൈജു പൊട്ടത്തുപറമ്പില്‍, രൂപത സി.എല്‍.സി. ട്രഷറര്‍ സിജോ വെള്ളാനിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ലിയ സ്റ്റാന്‍ലി, ജോ. സെക്രട്ടറി ബെസ്റ്റിന്‍ പാറക്കല്‍, രൂപത സി.എല്‍.സി. എഡിറ്റര്‍ ജീന തോമസ് എന്നിവര്‍ സംസാരിച്ചു.

kanakamalamjuthappan1കൈകളില്‍ ജപമാലയും വെണ്‍നീല പതാകയും അധരങ്ങളില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി വിശ്വാസം ഉറക്കെ പ്രഘോഷിച്ചുകൊണ്ട് നടന്നുനീങ്ങിയ തീര്‍ത്ഥയാത്ര നാലുമണിയോടെ കനകമല ദേവാലയാങ്കണത്തില്‍ എത്തി. ദേവാലയാങ്കണത്തില്‍ നടന്ന ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് ഇരിമ്പന്‍ കുരിശുമുടിയിലേക്കുള്ള യാത്ര ഉദ്ഘാടനം ചെയ്തു. ഇടവക അസി. വികാരി ഫാ. ബിനീഷ് മാങ്കുടിയില്‍ അധ്യക്ഷനായി. രൂപത അസി. ഡയറക്ടര്‍ ഫാ. വിനീഷ് വട്ടോലി, രൂപത സി.എല്‍.സി. പ്രസിഡന്റ് ഷോബി കെ. പോള്‍, ഓര്‍ഗനൈസര്‍ സൈമണ്‍ പുല്ലോക്കാരന്‍ എന്നിവര്‍ പതാക ഏറ്റുവാങ്ങി. മഹാതീര്‍ത്ഥാടന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡേവിസ് വെളിയന്‍, രൂപത സി.എല്‍.സി. വൈസ് പ്രസിഡന്റ് ലിന്റോ തോമസ്, ദിലീപ് ഡേവിസ് എന്നിവര്‍ സംസാരിച്ചു.

kankamalaക്രിസ്തുവിന്റെ പീഡാസഹനം അനുസ്മരിച്ചുള്ള തീര്‍ത്ഥയാത്ര വൈകുന്നേരം മലമുകളില്‍ എത്തി. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് അധ്യക്ഷനായി. രൂപത ചാന്‍സലര്‍ ഫാ. ക്ലമന്റ് ചിറയത്ത് സന്ദേശം നല്‍കി. സംസ്ഥാന സി.എല്‍.സി. ജനറല്‍ കോ-ഓര്‍ഡിനേറ്ററും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഡെന്നിസ് കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഇടവക ട്രസ്റ്റി ടോജോ കുയിലാടന്‍, ഇടവക സി.എല്‍.സി. ഓര്‍ഗനൈസര്‍ ഷോജന്‍ ഡി. വിതയത്തില്‍, കനകമല സി.എല്‍.സി. കൗണ്‍സില്‍ സെക്രട്ടറി മരിയ ജോയ് ഊക്കന്‍, മേഖലാ ഓര്‍ഗനൈസര്‍മാരായ ജെറിന്‍ ജോണ്‍സന്‍, റോഷന്‍ ജോയ്, നെല്‍സണ്‍ തേയ്ക്കലക്കാടന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തീര്‍ത്ഥയാത്രയില്‍ പങ്കെടുത്ത സി.എല്‍.സി. അംഗങ്ങള്‍ക്ക് ജപമാലയും ബഹുവര്‍ണ്ണ ചിത്രവും ആശീര്‍വദിച്ച് നല്‍കി.

കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!