Breaking News

കാവനാട് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന് ഭൂമിപൂജ നടത്തി

SreekrishnaCenterകൊടകര: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊടകര കാവനാട് കനകമലയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന് ഭൂമിപൂജ നടത്തി. രാവിലെ കാഞ്ചികാമകോടി പീഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികള്‍ ഭൂമിപൂജ നിര്‍വഹിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം ജസ്റ്റിസ് ആര്‍. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി ആധ്യക്ഷ്യം വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ മുഖ്യ പ്രഭാഷണം നടത്തി.

ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍, പി.ഇ.ബി. മേനോന്‍, കവി എസ്. രമേശന്‍നായര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ടി.പി. രാജന്‍, ശ്രീകൃഷ്ണകേന്ദ്രം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റിട്ട. മേജര്‍ ആര്‍. ലാല്‍കൃഷ്ണ, കല്യാണ്‍ സില്‍ക്‌സ് സി.എം.ഡി. ടി.എസ്. പട്ടാഭിരാമന്‍, എന്‍. ഗോവിന്ദന്‍, വി.പി. നന്ദകുമാര്‍, പി.എസ്. നായര്‍, കെ.വി. സദാനന്ദന്‍, കൈമുക്ക് വൈദികരായ രാമന്‍ അക്കിത്തിരിപ്പാട്, ശ്രീധരന്‍ നമ്പൂതിരി, അഡ്വ. രഘുരാമന്‍ പണിക്കര്‍, പദ്മനാഭ ശര്‍മ്മ, എന്‍.പി. ശിവന്‍ എന്നിവര്‍ സംസാരിച്ചു.

കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!