Breaking News

ഭൂപട മത്സരം: ഗൂഗ്ള്‍ വിവാദത്തില്‍….

Googleപ്രാദേശിക കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഇന്ത്യയില്‍ നടത്തിയ മത്സരത്തെ തുടര്‍ന്ന് യു.എസ് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗുഗ്ള്‍ വിവാദക്കുരുക്കില്‍. മത്സരം നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സര്‍വേ ഓഫ് ഇന്ത്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് ദല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭൂപടങ്ങളിലെ വിവിരങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായായിരുന്നു ഗൂഗ്ള്‍ പ്രാദേശിക കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തുന്നതിന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മത്സരം സംഘടിപ്പിച്ചത്.

എന്നാല്‍, അതിസുരക്ഷാ മേഖലകള്‍ വരെ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ഗൂഗ്ള്‍ നടത്തിയ മത്സരം ഇന്ത്യയുടെ സുരക്ഷക്കും ഭീഷണിയാണെന്ന് സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. മാപ്തോണ്‍ എന്ന പേരിലാണ് മത്സരം നടത്തിയത്. മത്സരത്തില്‍ സുരക്ഷാഭീഷണി ഉയരാവുന്ന വിവരങ്ങള്‍ അപ്ലോഡ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ ഓഫ് ഇന്ത്യയുടെ ആര്‍.സി പാദി പറഞ്ഞു. ദല്‍ഹിയിലെ സൈബര്‍ സെല്ലാണ് പരാതി അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഭൂപടങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍വേ ഓഫ് ഇന്ത്യക്ക് മാത്രമാണ് അധികാരം.

ഓണ്‍ലൈന്‍ ഭൂപട നിര്‍മാണം ഗൂഗ്ളിനെ ഇതിന് മുമ്പും വിവാദത്തില്‍ പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ പാസ്വേര്‍ഡുകളും വ്യക്തികളുടെ വിവരങ്ങളും ശേഖരിച്ചെന്ന പരാതി 70 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് പരിഹരിച്ചത്. ബംഗളൂരു നഗരത്തില്‍ റോഡുകളുടെ ചിത്രീകരണം പൊലീസ് തടഞ്ഞിരുന്നു. ഭൂപടങ്ങളില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ രേഖപ്പെടുത്തുന്നതിന് മത്സരം പ്രഖ്യാപിച്ചയുടന്‍ ബി.ജെ.പി എം.പി തരുണ്‍ വിജയ് സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു.

അതേസമയം, രാജ്യങ്ങളുടെ സുരക്ഷയും നിയമങ്ങളും പ്രധാന്യത്തോടെയാണ് ഗൂഗ്ള്‍ കാണുന്നതെന്ന് കമ്പനി മേധാവി റോയ് ചൗധരി പറഞ്ഞു. ദല്‍ഹി പൊലീസില്‍നിന്ന് ഇതു സംബന്ധിച്ച് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!