കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല ഫുട്ബോള്‍ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് എം.ബി. രാഘവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേരള ഫുട്ബോള്‍ താരം പി.കെ. അനില കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് അംഗം കെ.കെ. സന്തോഷ് പ്രിന്‍സിപ്പല്‍ ബി. സജീവ്, എ.എന്‍ വാസുദേവന്‍, ജോളി ആന്റോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാന അധ്യാപക എം.സുനന്ധ സ്വാഗതവും, ബി.ബിജു നന്ദിയും പറഞ്ഞു.