
ഫാഷന്‍ സെഗ്മെന്റില്‍ വലിയ പദ്ധതിയിട്ടുള്ള പൂര്‍ണ്ണമായുള്ള ഏറ്റെടുക്കലാണ് നടന്നതെന്ന് ഫ്ലിപ്കാര്‍ട് സഹസ്ഥാപകന്‍ സചിന്‍ ബന്‍സല്‍ പറഞ്ഞു. എത്ര തുക നല്‍കിയാണ് ഏറ്റെടുക്കല്‍ നടന്നതെന്ന് ഔദ്യേഗികമായി വ്യക്തമായില്ലെങ്കിലും ഏകദേശം 300 ദശലക്ഷം ഡോളര്‍ നല്‍കിയെന്നാണ് സൂചന.ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങളുടെ വിപണന മേഖലയില്‍ വന്‍ വളര്‍ച്ച നേരിടുന്ന ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ ഇതോടെ വന്‍ അധീശത്വമാണ് ഫ്ലിപ്കാര്‍ടിനുണ്ടാകുക.