Breaking News

യാത്രയിലെ സൗഹൃദം ഡയാലിസിസ് രോഗിക്ക് താങ്ങായി

KDA-Sambathika-Sahayam-Nalkiകൊടകര : ബസ്സിലെ സ്ഥിരം യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് നിര്‍ദ്ധനനായ സഹ യാത്രികന് സാമ്പത്തിക സഹായം നല്‍കി മാതൃകകാട്ടി. മറ്റത്തൂര്‍ പഞ്ചായത്തിലെ അവിട്ടപ്പിള്ളി സ്വദേശിയായ മണപ്പുറത്തുകാരന്‍ പ്രേമനാണ് സഹായം ലഭിച്ചത്. കിഡ്‌നി തകരാറിലായ ഒരു രോഗിക്ക്‌ സാമ്പത്തിക സഹായം നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്നും യാത്രക്കാര്‍ പറഞ്ഞു.

സഹയാത്രികരായ അനീഷ് ഒമ്പതുങ്ങല്‍, ബാബു കോടാലി, ശിവന്‍ കോടാലി എന്നിവരാണ് ഈ സഹായത്തിന് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ കൊടകര സെന്ററില്‍ വച്ച് യാത്രക്കാരുടേയും ബസ്സ് ജീവനക്കാരുടേയും സാന്നിധ്യത്തിലാണ് സാമ്പത്തിക സഹായം കൈമാറിയത്. ചാലക്കുടി ഡിപ്പോയില്‍ നിന്നും രണ്ടുകൈ വെള്ളിക്കുളങ്ങര വഴി തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിലെ സ്ഥിരം യാത്രക്കാരാണ് ഇവര്‍.

എസ്റ്റേറ്റില്‍ കൂലിപ്പണിചെയ്താണ് പ്രേമന്‍ ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തെ പുലര്‍ത്തിയിരുന്നത്. കുറച്ചധികം നാളുകളായി അസുഖബാധിതനാണെങ്കിലും സാമ്പത്തിക ബുധിമുട്ട് ചികിത്സയില്‍ നിന്നും അകറ്റിനിര്‍ത്തുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!