ശ്രീകാന്തിന്റെ കൊലപാതകം; 3 പേര്‍ അറസ്റ്റില്‍

Apple

Hits: 41

KDA Kathikuth Pradhikal1കൊടകര :  തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന്  യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ 3 പേരെ കൊടകര പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ കിഴക്കേകോട്ട ലൂര്‍ദ്പുരം കുരിശിങ്കല്‍ സച്ചിന്‍(19),തൈക്കാട്ടുശ്ശേരി തിയ്യത്ത്പറമ്പില്‍ ശ്രീജിത്ത്(അക്കാടി-29), കൊളത്തൂര്‍ നമ്പുകുളങ്ങര രഞ്ജിത്ത്(29 എന്നിവരാണ് പിടിയിലായത്.

നെല്ലായി ആലത്തൂര്‍ ഖാദികേന്ദ്രത്തിനുസമീപം മുണ്ടക്കല്‍വീട്ടില്‍ പരമേശ്വരന്റെ മകന്‍ ശ്രീകാന്ത് (23) ആണ് ഞായറാഴ്ച രാത്രി  കുത്തേറ്റുമരിച്ചത്.  ശ്രീകാന്ത്  തറയിലക്കാടുള്ള സുഹൃത്തിനൊപ്പം   കൊടകര ഫ്‌ളൈ ഓവറിനു സമീപത്തെ  തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സമയം  തട്ടുകടയില്‍ നിന്നും പോകുകയായിരുന്ന പ്രതികളുമായി   വാക്കേറ്റമുണ്ടാവുകയും സച്ചിന്‍ ശ്രീകാന്തിനെ കഴുത്തില്‍ ചെറിയകത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.   തുടര്‍ന്ന്  അക്രമിസംഘം  ബൈക്കുകളില്‍ രക്ഷപ്പെട്ടു.

കുത്തേറ്റു മരിച്ച ശ്രീകാന്ത്
കുത്തേറ്റു മരിച്ച ശ്രീകാന്ത്

കുത്തേറ്റ ശ്രീകാന്ത് ബൈക്കൈടുത്ത് കുറച്ചുനീങ്ങിയെങ്കിലും  കുഴഞ്ഞുവീഴുകയായിരുന്നു.കുത്തേറ്റ് ചോരവാര്‍ന്ന് വീണ  ശ്രീകാന്തിനെ  ചാലക്കുടിയിലെ  സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.ശ്രീകാന്തിനെ കുത്തിയതിനിടയില്‍ പ്രതിയായ ശ്രീജിത്തിന് കത്തികൊണ്ട് അബദ്ധത്തില്‍ കൈക്ക് പരിക്കേറ്റിരുന്നു.സംഭവസ്ഥലത്തുനിന്നും പാലക്കാട്ടേക്കുപോയ പ്രതികള്‍ അവിടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ രാവിലെ ആശുപത്രിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

അന്തിക്കാട് സുരേഷ് വധം, തൃശൂര്‍ ലൂര്‍ദ്പുരം ഷെഫീക് വധം എന്നിങ്ങനെ  കഴിഞ്ഞ 4 വര്‍ഷത്തിനിടെ 3 കൊലപാതകക്കേസുകളില്‍ പ്രതിയാണ് ഒന്നാംപ്രതി സച്ചിന്‍. 3 കൊലപാതകത്തിലും സച്ചിന്‍ ഉപയോഗിച്ചത് വളരെ ചെറിയ ബ്ലേഡിനുസാമ്യമുള്ള കത്തിയാണ്.15 വയസ്സിലായിരുന്നു ആദ്യ കൊല. എല്ലാ കൊലപതകങ്ങളും ആ സമയത്തുണ്ടായ വൈരാഗ്യംമാത്രമായിരുന്നു.  പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ എസ്.ഐ.കെ.കെ.ഷണ്‍മുഖന്‍,കെ.ഡി.ലോനപ്പന്‍, ജയപാല്‍,രാധാകൃഷ്ണന്‍, ദേവാനന്ദ്, ജാഫര്‍ എന്നിവരുമുണ്ടായിരുന്നു.

EverGreen

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.