Breaking News

പറപ്പൂക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം നടത്തി

പറപ്പൂക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
പറപ്പൂക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

നെല്ലായി : പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികം നടത്തി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ എം.എല്‍.എ. പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായി. കലാമത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി. കലാ മത്സരത്തില്‍ പന്തല്ലൂര്‍ 6-ാം വാര്‍ഡ് ഒന്നാം സമ്മാനം നേടി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍, ലതചന്ദ്രന്‍, റീന ഫ്രാന്‍സീസ്, ടി.ആര്‍.ലാലു, കെ.രാജേഷ്, കെ.രാജേഷ്, ജാനകി ശബരിദാസന്‍, എ.കെ. പ്രഭാകരന്‍, ഐ.സി. സുബ്രഹ്മണ്യന്‍, ഷാജു മോനാട്ട്, ടി.എം. പ്രബിന്‍, കെ.സി. പ്രദീപ്, സുധ മുരളീധരന്‍, ഷീന ജയദേവന്‍, ഡി.സി.എസ്. ചെയര്‍പേഴ്‌സണന്‍ സുലോചന ജനകന്‍, മെമ്പര്‍ സെക്രട്ടറി കെ.ബി. സജീവ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണന്‍ റീജ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!