Breaking News

പത്തിലകളും പൂക്കളും പിന്നെ കഞ്ഞിയും; കര്‍ക്കടകമറിഞ്ഞ് വിദ്യാര്‍ഥികള്‍

കൊടകര: കര്‍ക്കടകക്കഞ്ഞി കുടിച്ചും പത്തിലകളും ദശപുഷ്പങ്ങളും കണ്ടറിഞ്ഞും നന്തിക്കര ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കര്‍ക്കടകത്തിലെ നാട്ടറിവുകള്‍ മനസ്സിലാക്കി. സ്‌കൂളില്‍ സംഘടിപ്പിച്ച നാട്ടറിവ് – ഗൃഹചികിത്സാ ബോധവത്കരണവും പത്തില – ദശപുഷ്പ പ്രദര്‍ശനവുമാണ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധക്കഞ്ഞിയും പത്തിലക്കറിയും നല്‍കി പറപ്പൂക്കര ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. വനജ ഉദ്ഘാടനം ചെയ്തു. കര്‍ക്കടത്തിലെ ഔഷധസേവ, ഔഷധക്കഞ്ഞി, ജീവിതചര്യ എന്നിവയെക്കുറിച്ച് ഡോ. വനജ ക്ലാസ്സെടുത്തു.വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ഷാലിന്‍ ചന്ദ്ര, പി.ടി.എ. പ്രസിഡന്റ് ബാബു സി.ആര്‍., എസ്.എം.സി. ചെയര്‍മാന്‍ ഭാസ്‌കരന്‍, പ്രധാനാധ്യാപിക എ. ദേവയാനിക്കുട്ടി കെ. ശ്രീലത എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!