Breaking News

മൂലംകുടം എസ്.എന്‍.വി.യു.പി. സ്‌കൂളില്‍ തെരഞ്ഞെടുപ്പ് നടത്തി

KDA SNVUPSCHOOL MOOLAMKUDAM1കൊടകര : മൂലംകുടം എസ്.എന്‍.പി.യു.പി. സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തികച്ചും ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയെ പരിചയപ്പെടുത്തുന്ന രീതിയില്‍ ബാലറ്റ് പേപ്പര്‍, ബാലറ്റ് ബോക്‌സ് എന്നിവ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.

ക്ലാസുകളെ വാര്‍ഡുകളായി തിരിച്ച് ക്ലാസ് ലീഡര്‍മാരേയും തുടര്‍ന്ന് സ്‌കൂള്‍ ലീഡര്‍മാരേയും തെരഞ്ഞെടുത്തു. സ്‌കൂള്‍ ലീഡറായി ദില്‍രാജ് വി.ഡി. തെരഞ്ഞെടുക്കപ്പെട്ടു. പ്രിസൈഡിംഗ് ഓഫീസറായി സി.ജി. ജ്യോതി ടീച്ചറും, പോളിംഗ് ഓഫീസര്‍മാരായി പി. പ്രീത ടീച്ചര്‍, സി.ആര്‍. സിനി ടീച്ചര്‍, എം.എസ്. ഷംല ടീച്ചര്‍ എന്നിവരും കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!