Breaking News

എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തില്‍ ദശപുഷ്പ പ്രദര്‍ശന മത്സരം നടത്തി.

KDA ALPS Alathur Dasapushapa Pradarsanamകൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദശപുഷ്പ പ്രദര്‍ശന മത്സരം നടത്തി. ഓരോ വിദ്യാര്‍ത്ഥികളും പത്ത് ചെടികള്‍ ശേഖരിച്ച് ചാര്‍ട്ടില്‍ ഒട്ടിച്ചുകൊണ്ടുവന്നു. ചിലര്‍ ചെടികള്‍ മുഴുവനായും വേരോടെയും കൊണ്ടുവന്നിരുന്നു. സ്‌കൂളിലെ 98 % വിദ്യാര്‍ത്ഥികളും പങ്കാളികളായ ഈ പരിപാടി വിദ്യാലയ അങ്കണത്തേയും, ക്ലാസ് മുറികളെയും ദശപുഷ്പങ്ങളാല്‍ അലങ്കൃതമാക്കി.

വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്‌ക്കില്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനമത്സരം ഇരിങ്ങാലക്കുട ബി.ആര്‍.സി. ട്രെയിനര്‍ കെ. ശ്യാമള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.ഡി. ലീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ പരിസ്ഥിതി ക്ലബ് ഇന്‍ ചാര്‍ജ്ജ് കെ.കെ. ഷീല നന്ദി രേഖപ്പെടുത്തി.

എം.പി.ടി.എ. പ്രസിഡന്റ് രചന സതീഷ്.എച്ച്., വൈസ് പ്രസിഡന്റ് ഉമേഷ് കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!