Breaking News

തൃശ്ശൂര്‍ ജില്ല ഏറ്റവും നല്ല പി.ടി.എ. അവാര്‍ഡില്‍ രണ്ടാം സ്ഥാനം ആലത്തൂര്‍ സ്‌കൂളിന്

കൊടകര : തൃശ്ശൂര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഏറ്റവും നല്ല പി.ടി.എ. അവാര്‍ഡ് പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം എ.എല്‍.പി.എസ്. ആലത്തൂര്‍ കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ പി.ടി.എ. യുടെ പ്രവര്‍ത്തന മികവിനെ വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. തുടര്‍ച്ചയായ രണ്ടുവര്‍ഷമായി ഇരിങ്ങാലക്കുട ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെയും തൃശ്ശൂര്‍ ജില്ല ബെസ്റ്റ് പി.ടി.എ. അവാര്‍ഡും വിദ്യാലയം കരസ്ഥമാക്കിയിരുന്നു.

പി.ടി.എ. പ്രസിഡന്റ് ഉമേഷ് കൃഷ്ണന്റെയും ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീനയുടേയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇരുപത്തിയൊന്ന് അംഗസമിതി പാഠ്യപാഠ്യേതര മേഖലകളിലും പ്രവര്‍ത്തനം നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും, മറ്റു ഏജന്‍സികളേയും സംയോജിപ്പിച്ച് പൊതുജന പങ്കാളിത്ത ത്തോടെയുള്ള പ്രവര്‍ത്തനമാണ് അവാര്‍ഡിലേക്ക് നയിച്ചത്.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തിത്വ വികസനം, മേളകളുടെ പ്രവര്‍ത്തനം, അധ്യാപകര്‍ക്കുള്ള പരിശീലനം, ക്ലബുകളുടെ പ്രവര്‍ത്തനം, നൂതന പരിപാടികളുടെ നടത്തിപ്പ് എന്നീ മേഖലകളില്‍ പി.ടി.എ. ഇടപ്പെടുകയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!